- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജുഡീഷ്യറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട പാഠഭാഗം; പാഠഭാഗം തയ്യാറാക്കിയ മൂന്ന് പേര്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി സുപ്രിംകോടതി

ന്യൂഡല്‍ഹി: ജുഡീഷ്യറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട എന്‍സിഇആര്‍ടി പുസ്തക വിവാദത്തില്‍ കര്‍ശന നടപടിയെടുത്ത് സുപ്രിംകോടതി. പാഠഭാഗം തയ്യാറാക്കിയ മൂന്ന് പേരേ കരിക്കുലം സമിതിയില്‍ നിന്ന് ഒഴിവാക്കി. ഇവര്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. മൂന്നംഗ സംഘത്തെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. പ്രൊഫസര്‍ മൈക്കല്‍ ഡാനിനോ, അധ്യാപിക സുപര്‍ണ ദിവാകര്‍, നിയമ ഗവേഷകന്‍ അലോക് പ്രസന്ന കുമാര്‍ എന്നിവര്‍ക്കതിരേയാണ് നടപടി.
സമൂഹമാധ്യമ പോസറ്റുകള്‍ക്കെതിരെ നടപടിയെടുക്കാനും സുപ്രിംകോടതി ഉത്തരവിട്ടു.പാഠ്യപദ്ധതി തയ്യാറാക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കാനും സുപ്രിംകോടതി നിര്‍ദേശം നല്‍കി.
ഇക്കഴിഞ്ഞ ദിവസം വിഷയത്തില്‍ എന്‍സിഇആര്‍ടി നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ജുഡീഷ്യറിയിലെ അഴിമതി' എന്ന വിഷയത്തിലുള്ള പകര്‍പ്പുകള്‍ ഉടനടി പിടിച്ചെടുക്കാനും പാഠപുസ്തകത്തിന്റെ ഡിജിറ്റല്‍ പതിപ്പുകള്‍ നീക്കം ചെയ്യാനും കോടതി ഫെബ്രുവരി 26ന് ഉത്തരവിട്ടിരിന്നു. പുസ്തകം മുഴുവന്‍ പിന്‍വലിച്ചതായും അതിപ്പോള്‍ ലഭ്യമല്ലെന്നും ക്ഷമാപണത്തില്‍ പറഞ്ഞു.
പാഠപുസ്തകത്തില്‍ നല്‍കുന്ന വിഷയങ്ങളില്‍ കൃത്യതയും നിലവാരവും ഉത്തരവാദിത്തവും നിലനിര്‍ത്തുമെന്നും എക്സില്‍ എന്‍സിഇആര്‍ടി കുറിച്ചു. ഫെബ്രുവരി 23നാണ് 'ജുഡീഷ്യറിയിലെ അഴിമതി' എന്ന ഭാഗം എന്‍സിഇആര്‍ടി പുറത്തിറക്കിയത്. എന്നാള്‍ 32 കോപ്പികള്‍ വിറ്റതിന് ശേഷമാണ്് അത് പിന്‍വലിച്ചത്.
എന്‍സിആര്‍ടിയുടെ എട്ടാം ക്ലാസിലെ സയന്‍സ് പാഠപുസ്തകത്തിലാണ് നീതിന്യായ വ്യവസ്ഥയിലെ അഴിമതി എന്നൊരു ഭാഗം ഉള്‍പ്പെടുത്തിയിരുന്നത്. നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളിലെ അഴിമതി, ജഡ്ജിമാരുടെ കുറവ്, സങ്കീര്‍ണമായ നിയമനടപടികള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ ഇന്ത്യയുടെ ജുഡീഷ്യറിയില്‍ നിലനില്‍ക്കുന്നു. ഈ കാരണങ്ങളാല്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















