സപ്ലൈകോ ക്രിസ്മസ് -പുതുവത്സര മേള: സ്റ്റാളുകളിലെത്തിയത് 25 ലക്ഷം ഉപഭോക്താക്കള്‍; 59 കോടിയുടെ വിറ്റുവരവ്
തിരുവനന്തപുരം: സപ്ലൈകോ സംസ്ഥാനത്തു നടത്തിയ ക്രിസ്മസ്-പുതുവത്സര മേളയില്‍ 59 കോടി രൂപയുടെ വിറ്റുവരവുണ്ടായതായി എംഡി ഡോ. സഞ്ജീബ് കുമാര്‍ പട്ജോഷി അറിയിച്ചു.
തിരുവനന്തപുരം 7,87,00,176, കൊല്ലം 8,05,80,133, പത്തനംതിട്ട 2,93,36,276, കോട്ടയം 7,09,64,640, ഇടുക്കി 2,49,91,391, ആലപ്പുഴ 4,40,14,617, എണാകുളം 5,66,52,149, തൃശൂര്‍ 3,23,38,869, പാലക്കാട് 3,21,10,179, മലപ്പുറം 1,44,03,335, കോഴിക്കോട് 3,21,00,389, വയനാട് 1,72,49,108, കണ്ണൂര്‍ 5,42,78,262, കാസര്‍കോഡ് 2,06,85,585 രൂപ ലഭിച്ചു.
സംസ്ഥാനത്ത് മൊത്തം 25 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോയുടെ വിവിധ വില്പനശാലകളിലെത്തി ഉല്പന്നങ്ങള് വാങ്ങി. സബ്സിഡി ഇനങ്ങളില്‍ മാത്രമായി ഏകദേശം പതിനായിരം ടണ്‍ ഉല്പന്നങ്ങള് വാങ്ങി. മേളയോട് അനുബന്ധിച്ച് സപ്ലൈകോ ഉല്പന്നങ്ങള് വാങ്ങുന്ന സംസ്ഥാനത്തെ ഒരു പുരുഷനും ഒരു സ്ത്രീയ്ക്കും 5000 രൂപ സമ്മാനം നല്കുന്ന സപ്ലൈകോ സമ്മാന പദ്ധതിയില്‍ 1,238 സ്ത്രീകളും 719 പുരുഷന്മാരുമടക്കം 1,957 പേര് പങ്കാളികളായതായി എംഡി അറിയിച്ചു.
RELATED STORIES
വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMTപയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം
27 April 2024 9:04 AM GMTഎല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേര്‍ക്ക് ...
27 April 2024 9:03 AM GMTലൈംഗികാതിക്രമ പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്...
27 April 2024 9:00 AM GMTസിബിഎസ്ഇ ബോർഡ് പരീക്ഷകൾ 2025-'26 അധ്യയനവർഷം മുതൽ വർഷത്തിൽ രണ്ടുതവണ
27 April 2024 8:57 AM GMT