Latest News

എന്‍ ഡി അപ്പച്ചന്‍ രാജിവച്ചത് സ്വന്തം തീരുമാനപ്രകാരമെന്ന് സണ്ണി ജോസഫ്

എന്‍ ഡി അപ്പച്ചന്‍ രാജിവച്ചത് സ്വന്തം തീരുമാനപ്രകാരമെന്ന് സണ്ണി ജോസഫ്
X

വയനാട്: വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രാജിവച്ചത് സ്വന്തം ഇഷ്ടപ്രകാരമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എന്‍ ഡി അപ്പച്ചന്‍ രാജിക്കത്ത് നല്‍കിയത് സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ആരും രാജി ചോദിച്ചു വാങ്ങിയതല്ലെന്നും അപ്പച്ചന്റെ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വയനാട്ടിലെ കോണ്‍ഗ്രസിലുണ്ടാകുന്ന പടലപ്പിണക്കങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നതിലെ അതൃപ്തിയും കേന്ദ്ര നേതാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അതവര്‍ കെപിസിസി നേതൃത്വത്തോട് പറഞ്ഞിരുന്നു. സംഘടനയില്‍ വിഭാഗീയതയും തര്‍ക്കങ്ങളും മുറുകുന്നതിനിടെ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് കേന്ദ്ര നേതൃത്വം നേരത്തെ കെപിസിസിയോട് നിര്‍ദേശിച്ചിരുന്നു.

അടുത്തിടെ പ്രിയങ്ക ഗാന്ധിയുടെ മണ്ഡല സന്ദര്‍ശനത്തിനിടെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഡിസിസി നേതാക്കളോട് ഇത്തരത്തില്‍ സംഘടനയിലുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് താക്കീത് നല്‍കുകയും ചെയ്തിരു്‌നനു. ഇതിനുപിന്നാലെയാണ് രാജി. അതേസമയം, വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ എന്‍ ഡി അപ്പച്ചനെതിരേയും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. എന്‍ എം വിജയന്റെ ആത്മഹത്യയെ തുടര്‍ന്ന് വലിയ തരത്തിലുള്ള വിവാദങ്ങളും കോണ്‍ഗ്രസില്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it