Latest News

ആത്മഹത്യ പ്രവണത; ഇൻസ്റ്റഗ്രാമിലെ കുട്ടിയുടെ തിരച്ചിൽ വിവരം മാതാപിതാക്കൾക്കെത്തും, പുതിയ സംവിധാനവുമായി മെറ്റ

ആത്മഹത്യ പ്രവണത; ഇൻസ്റ്റഗ്രാമിലെ കുട്ടിയുടെ തിരച്ചിൽ വിവരം മാതാപിതാക്കൾക്കെത്തും, പുതിയ സംവിധാനവുമായി മെറ്റ
X

ന്യൂഡൽഹി : കുട്ടികളെ സംരക്ഷിക്കാൻ പുതിയ സംവിധാനം അവതരിപ്പിച്ച് മെറ്റ. ഇൻസ്റ്റഗ്രാമിൽ ആത്മഹത്യയോ സ്വയം മുറിവേൽപ്പിക്കലോ സംബന്ധിച്ച കാര്യങ്ങൾ ഇനി കുട്ടികൾ തിരഞ്ഞാൽ രക്ഷിതാക്കൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണ് മെറ്റ അവതരിപ്പിച്ചത്.

നിലവിൽ ഇത്തരം തിരച്ചിലുകൾ ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിലും, കുട്ടി വീണ്ടും അതിനായി ശ്രമിച്ചാൽ രക്ഷിതാക്കളെ വിവരമറിയിക്കാനാണ് പുതിയ തീരുമാനം.

ഇൻസ്റ്റഗ്രാമിലെ ‘പേരന്റൽ സൂപ്പർവിഷൻ’ ടൂൾ വച്ചാണ് സംവിധാനം പ്രവർത്തിക്കുക. ഇതുപയോഗിക്കുന്ന രക്ഷിതാക്കൾക്ക് ഇ-മെയിൽ, വാട്സാപ്പ്, ടെക്സ്റ്റ് മെസേജ് എന്നിവ വഴി നോട്ടിഫിക്കേഷൻ ലഭിക്കും.

വെറുമൊരു അറിയിപ്പ് മാത്രമായിട്ടല്ല, മറിച്ച് മാനസിക പ്രയാസങ്ങൾ നേരിടുന്ന കുട്ടികളെ സഹായിക്കാൻ വിദഗ്ദ്ധരുടെ സേവനവും മെറ്റ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ യു.എസ്, ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക. ഈ വർഷം അവസാനത്തോടെ ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും ഈ സേവനം എത്തുമെന്നാണ് റിപോർട്ടുകൾ.

Next Story

RELATED STORIES

Share it