Latest News

വിദ്വേഷം പ്രചരിപ്പിച്ചു; ഹിമന്ത ബിശ്വ ശർമ്മക്ക് നോട്ടിസ്

വിദ്വേഷം പ്രചരിപ്പിച്ചു; ഹിമന്ത ബിശ്വ ശർമ്മക്ക് നോട്ടിസ്
X

ഗുവാഹത്തി: വിദ്വേഷം പ്രചരിപ്പിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്ക് നോട്ടിസ് അയച്ച് ഗുവാഹത്തി ഹൈക്കോടതി.ചീഫ് ജസ്റ്റിസ് അശുതോസ് കുമാര്‍, ജസ്റ്റിസ് അരുണ്‍ ദേവ് ചൗധരി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി

ഹിമന്തയുടെ പ്രസ്താവനകൾ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് കോടതി കണ്ടെത്തി.

മിയാ മുസ്ലിംകൾക്കെതിരേയാണ് ഹിമന്ത വിദ്വേഷ പ്രസംഗം നടത്തിയത്. ഇതു കൂടാതെ പോയിന്റ് ബ്ലാങ്ക് ഷൂട്ട് എന്ന അടിക്കുറിപ്പോടെ അസം ബിജെപി ഹിമന്ത ബിശ്വ ശര്‍മ മുസ്‌ലിങ്ങള്‍ക്കെതിരെ വെടിയുതിര്‍ക്കുന്ന എഐ വീഡിയോ പങ്കുവെച്ചിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ വീഡിയോ ഹാന്‍ഡിലില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. കേസിൽ ഏപ്രിൽ 21 ന് വീണ്ടും വാദം കേൾക്കും.

Next Story

RELATED STORIES

Share it