- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശുഹൈബ് വധക്കേസ് പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന ആശുപത്രിയില്‍ ജോലി; ശുപാര്‍ശക്കത്തു നല്‍കിയ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്
കാക്കയങ്ങാട് സ്വദേശിയായ ശുഹൈബ് വധക്കേസിലെ നാലാം പ്രതിയുടെ സഹോദരിക്കാണ് ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നേഴ്‌സായി ജോലി നല്‍കിയത്.

തലശേരി: ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് ഭരണത്തിനു കീഴിലുള്ള തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ജോലി നല്‍കിയതിനെചൊല്ലി പാര്‍ട്ടിക്കുള്ളില്‍ വിവാദം പുകയുന്നു. കാക്കയങ്ങാട് സ്വദേശിയായ ശുഹൈബ് വധക്കേസിലെ നാലാം പ്രതിയുടെ സഹോദരിക്കാണ് ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നേഴ്‌സായി ജോലി നല്‍കിയത്.
ശുഹൈബിനെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ ഇരയായി ഉയര്‍ത്തിക്കാട്ടുന്ന കോണ്‍ഗ്രസ് നേതൃത്വം തന്നെ പ്രതിയുടെ അടുത്ത ബന്ധുവിന് ജോലി നല്‍കിയതാണ് വിവാദമായിരിക്കുന്നത്. കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് തൈക്കുന്നേല്‍ ചാക്കോയുടെ ശുപാര്‍ശയിലാണ് ജോലി നല്‍കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഏത് ശുപാര്‍ശയുടെ പേരിലായാലും ശുഹൈബിന്റെ കൊലയാളികളെ സഹായിക്കുന്ന നിലപാട് പാടില്ലെന്നും ശുഹൈബിന്റെ ആത്മാവ് പോലും പൊറുക്കാത്ത കാര്യമാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തതെന്നുമാണ് പ്രവര്‍ത്തകരുടെ അഭിപ്രായം.
സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ജോലിക്ക് ശുപാര്‍ശ നല്‍കിയ ചാക്കോ തൈക്കുന്നേലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി മുന്‍ ഭാരവാഹികളായ എം.അജേഷ്, ശരത്ചന്ദ്രന്‍, സുമേഷ് കുമാര്‍, നമേഷ് കുമാര്‍, ജാന്‍സണ്‍, ഷാഹിദ് പുന്നാട് എന്നിവര്‍ ആവശ്യപ്പെട്ടു
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















