കര്ഷക വേട്ട: പ്രതിഷേധ പ്രകടനവും യോഗവും നടത്തി

കണ്ണൂര്: യുപിയിലെ ലഖിംപൂറില് പ്രതിഷേധിക്കുന്ന കര്ഷകര്ക്കുമേല് വാഹനമോടിച്ചുകയറ്റി 8 കര്ഷകരെ കൊലപ്പെടുത്തിയ സംഭവത്തില് പ്രതിഷേധിച്ച് എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) യുടെയും ആള് ഇന്ത്യ കിസാന് ഖേദ് മസ്ദൂര് സംഘടനയുടെയും നേതൃത്വത്തില് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കലക്ട്രേറ്റില് നിന്നും ആരംഭിച്ച പ്രകടനം കാള്ടെക്സ് ജംഗ്ഷനില് സമാപിച്ചു. തുടര്ന്ന് നടന്ന പ്രതിഷേധയോഗം പ്രമുഖ സാമൂഹ്യ പ്രവര്ത്തകന് ഡോ.ഡി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. 'കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അജയ്കുമാര് മിശ്രയുടെ വാഹനവ്യൂഹത്തില് പെട്ട മന്ത്രിയുടെ മകന്റെ വാഹനമാണ് സമാധാനപരമായി സമരം ചെയ്ത കര്ഷകരുടെയിടയിലേക്ക് ഓടിച്ചു കയറ്റിയത്. പലരുടെയും നില ഗുരുതരമാണ്. ഇവരില് പലരും ഐസിയുവിലാണ്. കര്ഷക ബന്ദിന് രാജ്യവ്യാപകമായി പിന്തുണ ലഭിച്ചതോടെ പല തരത്തിലുള്ള ആക്രമണങ്ങളാണ് കര്ഷകര്ക്ക് നേരെ സംഘപരിവാര് അഴിച്ചു വിടുന്നത്. കര്ഷകര്ക്ക് നേരെയുള്ള ഓരോ ആക്രമണങ്ങളും സംഘപരിവാറിന്റെ ശവക്കുഴി തോണ്ടലായിരിക്കും. കര്ഷക സമരം വിജയിക്കേണ്ടത് ഇന്നാട്ടിലെ മുഴുവനാളുകളുടെയും ആവശ്യകതയാണ് എന്ന യാഥാര്ത്ഥ്യം നാം തിരിച്ചറിയണം'. ഡോ.ഡി സുരേന്ദ്രനാഥ് പറഞ്ഞു.
എഐകെകെഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം അനൂപ് ജോണ് അധ്യക്ഷനായി. എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റിയംഗം അഡ്വ.വിവേക് പിസിഎംകെ ജയരാജന്, അഡ്വ.ഇ സനൂപ്, രശ്മി രവി എന്നിവര് പ്രസംഗിച്ചു.
RELATED STORIES
തൃശൂര് ഗവ. എന്ജിനീയറിങ് കോളജ് വിദ്യാര്ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു;...
26 May 2022 5:20 PM GMTലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്
26 May 2022 4:28 PM GMT'അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവര് ഇപ്പോള് വര്ഗീയ വിഷം ചീറ്റിയ...
26 May 2022 4:00 PM GMTഗോഡ്സെയാണ് രാജ്യത്തിന്റെ നായകന്; തൃശൂരിൽ വിവാദ പരാമര്ശവുമായി ഹിന്ദു ...
26 May 2022 12:26 PM GMTജനമഹാ സമ്മേളനത്തിലെ മുദ്രാവാക്യം: ആര്എസ്എസ് നേതാവിന്റെ പരാതി അതേപടി...
26 May 2022 10:28 AM GMTമരുന്നും ചികില്സയും ലഭ്യമാക്കുക: ജി എന് സായിബാബ നാഗ്പൂര് ജയിലില്...
26 May 2022 10:18 AM GMT