- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് രോഗമുക്തരില്‍ വ്യാപകമായി ആന്തരികാവയവങ്ങളില്‍ രോഗബാധയെന്ന് പഠനം

ലെസിസ്റ്റര്‍: കൊവിഡ് ബാധിച്ചശേഷം ആശുപത്രി വിടുന്നവര്‍ക്കിടയില്‍ അവയവങ്ങളില്‍ രോഗബാധ കാണുന്നതായി പഠനം. സാധാരണ ജനങ്ങളില്‍ കാണുന്നതിനേക്കാള്‍ കൂടുതലാണ് ഇത്തരക്കാരിലെ രോഗബാധയെന്നാണ് പഠനത്തില്‍ വ്യക്തമായത്. ബിഎംജെ മാഗസീനാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
അതേസമയം അവയവപ്രശ്‌നങ്ങള്‍ പ്രായമായവരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. എല്ലാ വംശീയവിഭാഗങ്ങിലും ഒരുപോലെ പ്രശ്‌നം കാണുന്നുണ്ടെന്നും റിപോര്‍ട്ട് പറയുന്നു. കൊവിഡ്19 വന്നശേഷമുണ്ടാകുന്ന വ്യാപകമായ രോഗബാധ ആരോഗ്യസംവിധാനത്തെ വലിയ സമ്മര്‍ദ്ദത്തിലാക്കും. കൊവിഡ് ബാധിച്ച് 12 ആഴ്ചകള്‍ക്കുശേഷം ഹൃദയം, വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങളെയാണ് രോഗം ബാധിക്കുന്നത്. അതേസമയം ദീര്‍ഘകാല പ്രശ്‌നങ്ങള്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
യുകെയിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിലെയും ലണ്ടന്‍ സര്‍വകലാശാലയിലെയും ലെസെസ്റ്റര്‍ സര്‍വകലാശാലയിലെയും വിദഗ്ധരാണ് ഗവേഷണം നടത്തിയത്.
ഇംഗ്ലണ്ടിലെ ആശുപത്രിയില്‍ നിന്ന് ചികില്‍സ കഴിഞ്ഞ് പുറത്തുപോയ 47,780 പേര്‍ക്കിടയിലാണ് പഠനം നടത്തിയത്. അതില്‍ 65.55 ശതമാനം പേര്‍ പുരുഷന്മാരാണ്. 2020 ആഗസ്റ്റ് 31ന് രോഗം മാറി ഡിസ്ചാര്‍ജ് ചെയ്തവര്‍ക്കിടയിലായിരുന്നു പഠനം.
കൊവിഡ് ഭേദമായവരില്‍ ഹൃദയ, ശ്വാസകോശ പ്രശ്‌നങ്ങള്‍ അധികമായതായും പ്രമേഹം മൂര്‍ച്ഛിച്ചതായും കണ്ടു. കൊവിഡ് ഭേദമായവരുടെ അവയവപരിശോധന നിര്‍ബന്ധമായി നടത്തണമെന്നാണ് ഗവേഷകര്‍ നല്‍കുന്ന ഉപദേശം.
രോഗസാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നും പഠനം പറയുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















