Latest News

ഗര്‍ഭിണികളിലെ വൈറ്റമിന്‍-ഡിയുടെ അപര്യാപ്തത കുട്ടികളുടെ ബുദ്ധിശക്തിയെ ബാധിക്കുമെന്ന് പഠനം

ഗര്‍ഭിണികളിലെ വൈറ്റമിന്‍-ഡിയുടെ അപര്യാപ്തത  കുട്ടികളുടെ ബുദ്ധിശക്തിയെ ബാധിക്കുമെന്ന് പഠനം
X

വാഷിങ്ടണ്‍: ഗര്‍ഭിണികളിലെ വൈറ്റമിന്‍ ഡിയുടെ കുറവ് കുട്ടികളുടെ ഐക്യുവുമായി ബന്ധമുണ്ടെന്ന് പഠനം. സിയാറ്റിലെ ചൈല്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മെലിസ്സ മെലോഗും സഹപ്രവര്‍ത്തകരും നടത്തിയ പഠനമാണ് ഗര്‍ഭിണികളിലെ വൈറ്റമിന്‍ ഡി നിരക്കും കുട്ടികളുടെ ബുദ്ധിശക്തിയുമായി ബന്ധമുണ്ടെന്ന നിഗമനത്തിലെത്തിയത്. അതിനും പുറമെ കറുത്ത വര്‍ഗക്കാരില്‍ വൈറ്റമിന്‍ ഡിയുടെ കുറവ് വ്യാപണകമാണെന്നും പഠനം കണ്ടെത്തി.

വൈറ്റമിന്‍ ഡി അളവ് ശരീരത്തില്‍ തൃപ്തികരമാണെങ്കില്‍ കുട്ടികളുടെ ഐക്യു ഉയര്‍ന്ന നിലവാരത്തിലായിരിക്കും. എന്നാല്‍ അത് കുറയുന്നതിനനുസരിച്ച് സന്താനങ്ങളടെ ഐക്യുവിനെയും ബാധിക്കും.

സാധാരണ കറുത്തവരുടെ ശരീരത്തിലെ മെലാനിന്‍ അവരുടെ ത്വക്കിനെ സൂര്യാഘാതത്തില്‍ നിന്ന് രക്ഷിക്കും. അതേ സമയം അത് അല്‍ട്രാവൈലറ്റ് രശ്മികളെ തടയുകയും ഒപ്പം വൈറ്റമിന്‍ ഡി ഉല്‍പാദനത്തെ മന്ദഗതിയിലാക്കുകയും ചെയ്യും. ഇതാണ് കറുത്ത സ്ത്രീകള്‍ക്കിടയിലെ വൈറ്റമിന്‍ ഡിയുടെ കുറവിന് കാരണം.

ഗര്‍ഭിണികളിലെ വൈറ്റമിന്‍ ഡിയുടെ അളവ് ഗൗരവമായി നിരീക്ഷിക്കണമെന്നാണ് ഗവേഷകരുടെ ഉപദേശം. അതേസമയം വൈറ്റമിന്‍ ഡി അളവ് വര്‍ധിപ്പിക്കുക വളരെ എളുപ്പമാണ്. അതിനാവശ്യമായ വസ്തുക്കള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുകയാണ് പ്രധാനം. മറ്റൊന്ന് രാവിലെ വെയില് കൊള്ളുകയാണ്.

പ്രതിദിന വൈറ്റമിന്‍ ഡി 600 ഇന്റര്‍നാഷണല്‍ യൂണിറ്റാണ് മുതിര്‍ന്ന വ്യക്തിക്ക് വേണ്ടത്.അമേരിക്കക്കാരില്‍ നടത്തിയ പഠന പ്രകാരം 200 ഇന്റര്‍നാഷണല്‍ യൂണിറ്റാണ് ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്നത്. ബാക്കി സൂര്യപ്രകാശത്തില്‍ നിന്നും ലഭിക്കുന്നു.

മല്‍സ്യം, മുട്ട, പശുവിന്‍പാല്‍ തുടങ്ങിയവയൊക്കെ ധാരാളം വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണം.

Next Story

RELATED STORIES

Share it