Latest News

വിദ്യാര്‍ഥികളെകൊണ്ട് ബിജെപി നേതാവിന്റെ കാല്‍ കഴുകിച്ചു; ബഹുമാനം കൊണ്ടെന്ന് ബിജെപി നേതാവ്; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

വിദ്യാര്‍ഥികളെകൊണ്ട് ബിജെപി നേതാവിന്റെ കാല്‍ കഴുകിച്ചു; ബഹുമാനം കൊണ്ടെന്ന് ബിജെപി നേതാവ്; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
X

മാവേലിക്കര: മാവേലിക്കരയില്‍ വിദ്യാര്‍ഥികള്‍ ബിജെപി നേതാവിന്റെ കാല്‍ കഴുകിയതായും റിപോര്‍ട്ട്. വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലാണ് സംഭവം. ഈ സ്‌കൂളില്‍ കുട്ടികള്‍ അധ്യാപകരുടെ പാദപൂജ ചെയ്തതായ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഈ റിപോര്‍ട്ട്. പാദ പൂജയെന്ന പേരില്‍ ബിജെപി ആലപ്പുഴ ജില്ലാ സെക്രട്ടറി കെ കെ അനൂപിന്റെ കാലാണ് വിദ്യാര്‍ഥികളെ കൊണ്ട് കഴുകിച്ചത്.

അധ്യാപകന്‍ അല്ലെങ്കിലും താന്‍ ഇടയ്ക്ക് ക്ലാസ്സെടുക്കാന്‍ പോകാറുണ്ടെന്നും അതുകൊണ്ടാണ് വിദ്യാര്‍ഥികള്‍ തന്റെ കാല്‍ കഴുകിയതെന്നും അത് ബഹുമാനമാണെന്നുമായിരുന്നു വിഷയത്തില്‍ കെ കെ അനൂപിന്റെ പ്രതികരണം.

അതേസമയം, മാവേലിക്കര സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍, വിദ്യാഭ്യാസ വകുപ്പിനോട് റിപോര്‍ട്ട് തേടി.കാസര്‍കോഡ് സ്‌കൂളിലെ സമാനസംഭവത്തിലും കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it