ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിച്ച് എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി, പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ് തുക 10,000 രൂപയാണ്. ബി.പി.എല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കും. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള എ.പി.എല്‍ വിഭാഗത്തെയും പരിഗണിക്കും.
വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബവാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.
www.minortiywelfare.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2300524.
RELATED STORIES
തമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTസംസാരിക്കാന്‍ കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMT