Latest News

ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ മരിച്ചു

ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ മരിച്ചു
X

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ബൈക്ക് യാത്രികരായ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജയ്സണ്‍ (17), പുതിയതുറ സ്വദേശി ഷാനു (16) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച്ച വൈകിട്ട് വിഴിഞ്ഞം മുല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇരുവരും വിഴിഞ്ഞം കോട്ടപ്പുറം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു. ഇവര്‍ക്കൊപ്പം ബൈക്കില്‍ കൂടെ ഉണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിനി സ്റ്റെഫാനിയയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it