Latest News

സ്‌കൂളില്‍ വച്ച് പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ചു

ബത്തേരി ഗവ. സര്‍വ്വജന ഹൈസ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി പുത്തന്‍കുന്ന് ചിറയൂരിലെ നൊട്ടന്‍വീട്ടില്‍ അഡ്വ. അബ്ദുല്‍ അസീസിന്റെയും അഡ്വ. സജ്‌ന ആയിഷയുടെയും മകള്‍ ഷഹല ഷെറിന്‍ (10) ആണ് മരിച്ചത്.

സ്‌കൂളില്‍ വച്ച് പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ചു
X

സുല്‍ത്താന്‍ ബത്തേരി: ക്ലാസ്സ് മുറിയില്‍വച്ച് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്‌ന ആയിഷയുടെയും മകള്‍ ഷഹ്‌ല ഷെറിനാ(9)ണ് മരിച്ചത്. സംഭവത്തെ കുറിച്ച് സ്‌കൂള്‍ അധികൃതര്‍ പറയുന്നത് ഇങ്ങനെയാണ്.

ബുധനാഴ്ച വൈകീട്ട് മൂന്നോടെ ക്ലാസ് നടക്കുന്നതിന്നിടെ കുട്ടിയുടെ കാല്‍ ഭിത്തിയോട് ചേര്‍ന്ന പൊത്തില്‍പ്പെടുകയും കാലില്‍ മുറിവുപറ്റുകയുമായിരുന്നു. മുറിവില്‍ നിന്നും രക്തം വന്നതോടെ മറ്റു കുട്ടികള്‍ അധ്യാപകരോട് വിവരം അറിയിച്ചു. വിദ്യാര്‍ത്ഥിനിയുടെ കാല്‍ പരിശോധിച്ചപ്പോള്‍ പാമ്പ് കടിയേറ്റതു പോലുള്ള പാടുകള്‍ കണ്ടു. ഉടനെ കുട്ടിയുടെ പിതാവിനെ സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചു. പിതാവ് എത്തിയ ശേഷം സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് ആദ്യം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി കുട്ടിയുടെ സ്ഥിതി വഷളാവുകയും വൈത്തിരി ചേലോട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ വച്ച് വിദ്യാര്‍ത്ഥിനി മരണപ്പെടുകയായിരുന്നു.

പാമ്പ് കടിയേറ്റാണ് മരണമെന്നാണ് ഡോക്ടറുടെ റിപോര്‍ട്ട്. സഹോദരങ്ങള്‍: അമീഗ ജബീന്‍, ആഹില്‍ ഇഹ്‌സാന്‍. മയ്യിത്ത് നിസ്‌കാരം ഇന്ന് 12.30ന് പുത്തന്‍കുന്ന് ജുമാ മസ്ജിദില്‍.

Next Story

RELATED STORIES

Share it