Latest News

കല്ലറയില്‍ തെരുവുനായ ആക്രമണം; വയോധികന് പരിക്ക്

കല്ലറയില്‍ തെരുവുനായ ആക്രമണം; വയോധികന് പരിക്ക്
X

തിരുവനന്തപുരം: കല്ലറയില്‍ വയോധികനെ തെരുവുനായ ആക്രമിച്ചു. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. 70കാരനായ നളിനാക്ഷനാണ് തെരുവുനായയുടെ കടിയേറ്റത്. നായ കടിച്ചതോടെ ഉടുത്ത മുണ്ട് ഉപേക്ഷിച്ച് നളിനാക്ഷന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

മുമ്പും ഈ പ്രദേശത്ത് തെരുവുനായ ആക്രമണം ഉണ്ടായിരുന്നു. വനപ്രദേശമായതിനാല്‍ റോഡിന്റെ സൈഡില്‍ വലിയ രീതിയില്‍ മാലിന്യം പുറന്തള്ളപ്പെടുന്നുണ്ട്. സിസിടിവി ക്യാമറകള്‍ വച്ചിട്ടുണ്ടെങ്കിലും ഇത് നിര്‍ബാധം തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഭക്ഷണ വേസ്റ്റുകളടക്കമുള്ള മാലിന്യങ്ങള്‍ തള്ളുന്നത് തെരുവുനായ ശല്യം വര്‍ധിക്കുന്നതിന് കാരണമാവുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it