- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാഹനാപകടം: അജ്ഞാത വാഹനം കണ്ടെത്താന്‍ കാര്യക്ഷമമായ സംവിധാനം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
വാഹനാപകടത്തില്‍ പരിക്കേറ്റയാളെ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുക എന്ന പ്രാഥമിക കടമ നിയമപ്രകാരം അപകടത്തിന് ഉത്തരവാദിയായ വ്യക്തിക്കുണ്ട്. അത് നിറവേറ്റാതെ കടന്നുകളയുന്നത് ശിക്ഷാര്‍ഹമായ നിയമലംഘനവും മനുഷ്യാവകാശ ലംഘനവുമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

തിരുവനന്തപുരം: വാര്‍ത്താവിനിമയ സൗകര്യങ്ങളും സാങ്കേതിക വിദ്യയും വികസിച്ച ഇക്കാലത്ത് അപകടമുണ്ടാക്കിയ ശേഷം കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ കാര്യക്ഷമമായ സംവിധാനം പോലിസും മേട്ടോര്‍വാഹനവകുപ്പും ചേര്‍ന്ന് അടിയന്തിരമായി നടപ്പിലാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. ഇക്കാര്യത്തില്‍ പോലിസ്, മോട്ടോര്‍ വാഹന വകുപ്പുകളുടെ കര്‍ശന നിരീക്ഷണവും അനന്തര നടപടികളുമുണ്ടാവണമെന്ന് കമ്മീഷന്‍ സംസ്ഥാന പോലിസ് മേധാവിക്കും ഗതാഗത വകുപ്പു കമ്മീഷണര്‍ക്കും നിര്‍ദ്ദേശം നല്‍കി. മുന്‍ ചീഫ് സെക്രട്ടറി അന്തരിച്ച സിപി നായര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
വാഹനാപകടത്തില്‍ പരിക്കേറ്റയാളെ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുക എന്ന പ്രാഥമിക കടമ നിയമപ്രകാരം അപകടത്തിന് ഉത്തരവാദിയായ വ്യക്തിക്കുണ്ട്. അത് നിറവേറ്റാതെ കടന്നുകളയുന്നത് ശിക്ഷാര്‍ഹമായ നിയമലംഘനവും മനുഷ്യാവകാശ ലംഘനവുമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.
വാഹനമിടിപ്പിച്ച ശേഷം കടന്നുകളയുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടാലുടനെ ജില്ലയിലെ എല്ലാ പോലിസ് സ്‌റ്റേഷനുകളിലേക്കും വയര്‍ലെസ് സന്ദേശമയച്ച് അജ്ഞാതവാഹനം കണ്ടെത്താന്‍ ശ്രമിക്കാറുണ്ടെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിയും സംസ്ഥാന പോലിസ് മേധാവിയും കമ്മീഷനെ അറിയിച്ചു.
ഇടിച്ച വാഹനം ജില്ല വിട്ടതായി സംശയമുണ്ടായാല്‍ അടുത്തുള്ള ജില്ലകള്‍ക്കും സന്ദേശം കൈമാറും. അജ്ഞാത വാഹനം കണ്ടെത്തുന്നതിന് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറാദൃശ്യങ്ങളും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്തി വരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകടസ്ഥലത്ത് നിന്നും ലഭിക്കുന്ന വാഹനഭാഗങ്ങളും പെയിന്റും വര്‍ക്ക്‌ഷോപ്പും കേന്ദ്രീകരിച്ചും അന്വേഷണം നടത്താറുണ്ട്. ഫോറന്‍സിക് വിദഗ്ദധരുടെ സേവനവും ലഭ്യമാക്കാറുണ്ടെന്നും റിപോര്‍ട്ടുകളില്‍ പറയുന്നു.
RELATED STORIES
''റാപ്പ് ജനപ്രിയ സംഗീതമല്ല'' വേടന്റെ പാട്ട് കാലിക്കറ്റ്...
16 July 2025 4:44 AM GMTഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
16 July 2025 4:29 AM GMTകൊലപാതകത്തിന് ശിക്ഷ മരണം; ഒത്തുതീര്‍പ്പ് നീക്കങ്ങള്‍...
16 July 2025 4:06 AM GMTനിമിഷ പ്രിയയുടെ വധശിക്ഷയ്ക്കെതിരായ ഇടപെടല്‍; കാന്തപുരത്തിനെതിരേ വിഷം...
15 July 2025 6:41 PM GMTവിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം തടഞ്ഞു; മൃതദേഹം മോര്‍ച്ചറിയിലേക്ക്...
15 July 2025 6:13 PM GMTകണ്ടെയ്നര്‍ ലോറിയുമായി പിടികൂടിയ കുപ്രസിദ്ധ മോഷണസംഘത്തില്‍ നിന്ന് ഓടി ...
15 July 2025 2:42 PM GMT