Latest News

കണ്ണൂരില്‍ സ്റ്റീല്‍ബോംബുകള്‍ കണ്ടെടുത്തു

കണ്ണൂരില്‍ സ്റ്റീല്‍ബോംബുകള്‍ കണ്ടെടുത്തു
X

കണ്ണൂര്‍: പാനൂരിനടുത്ത് ചെണ്ടയാട് നടമ്മലില്‍ നിന്ന് 2 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. പ്രദേശത്തെ കലുങ്കിനിടയില്‍ പ്ലാസ്റ്റിക്ക് ബോട്ടിലിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. നാട്ടുകാരാണ് പോലിസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പാനൂര്‍ എസ്എച്ച്ഒ എം പി ആസാദും സംഘവും സ്ഥലത്തെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു.

സമീപകാലത്ത് നിര്‍മിച്ചവയാണ് ബോംബുകളെന്ന് പോലിസ് പറഞ്ഞു.

ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ സമീപപ്രദേശങ്ങളില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കൂടുതലൊന്നും കണ്ടെത്താനായില്ല. പാനൂര്‍ മേഖലകളില്‍ ഇതിനുമുമ്പും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്.

Next Story

RELATED STORIES

Share it