Latest News

'പുറത്തിറങ്ങരുത്'; സുമിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി വിദ്യേശകാര്യമന്ത്രാലയം

പുറത്തിറങ്ങരുത്; സുമിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി വിദ്യേശകാര്യമന്ത്രാലയം
X

ന്യൂഡല്‍ഹി; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി സ്ഥലത്തെത്തിക്കാന്‍ യുക്രെയ്ന്‍, റഷ്യന്‍ സര്‍ക്കാരുകള്‍ക്കുമുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും അതുവരെ ആരും പുറത്തിറങ്ങരുതെന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി. വെടിനിര്‍ത്തലിനുവേണ്ടിയുളള ശ്രമമാണ് നടക്കുന്നത്. അതിന് എംബസി തലത്തില്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഇക്കാര്യം വിദ്യാര്‍ത്ഥികളെയും അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് വക്താവ് അരിന്ദം ബഗാച്ചി പറഞ്ഞു.

'സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാനും ഷെല്‍ട്ടറുകള്‍ക്കുള്ളില്‍ കഴിയാനും അനാവശ്യ അപകടസാധ്യതകള്‍ ഒഴിവാക്കാനും വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു,'- ബഗാച്ചി പറഞ്ഞു.

വടക്ക് കിഴക്ക് യുക്രെയ്‌നിലെ സുമിയില്‍ കുടുങ്ങിക്കിടക്കുന്ന ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ സ്വന്തം നിലക്ക് അതിര്‍ത്തിയിലേക്ക് നീങ്ങാന്‍ തീരുമാനിച്ച വിവരം വീഡിയോ സന്ദേശം വഴി പുറത്തുവിട്ടിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കിയത്. തങ്ങളുടെ ശ്രമത്തിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ വിദേശകാര്യമന്ത്രാലയമായിരിക്കും ഉത്തരവാദികളെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

എംബസിയുടെ നിര്‍ദേശപ്രകാരം തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങാനാണ് വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it