Latest News

സ്‌കൂളുകള്‍ ഭാഗികമായി അടയ്ക്കും; ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനില്‍, 10, 11, 12 ക്ലാസ്സുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

രാത്രി കാല കര്‍ഫ്യൂവോ, ഞായറാഴ്ച നിയന്ത്രണമോ ഇപ്പോഴുണ്ടാകില്ല.

സ്‌കൂളുകള്‍ ഭാഗികമായി അടയ്ക്കും; ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനില്‍, 10, 11, 12 ക്ലാസ്സുകള്‍ തുറന്ന് പ്രവര്‍ത്തിക്കും
X

തിരുവനന്തപുരം: കൊവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഭാഗികമായി അടയ്ക്കാന്‍ തീരുമാനം. നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈില്‍ മാത്രമാണ് ക്ലാസുകള്‍. അടുത്ത രണ്ടാഴ്ചത്തേക്കാകും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈ മാസം 21 മുതലാണ് അടച്ചിടല്‍. സ്‌കൂളുകള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാക്കാനും ആലോചനയുണ്ട്.

പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ ഓഫ് ലൈനായി തന്നെ തുടരും. മാര്‍ച്ച് അവസാനം നിശ്ചയിച്ച വാര്‍ഷിക പരീക്ഷകള്‍ മാറ്റാനിടയില്ല. രാത്രി കാല കര്‍ഫ്യൂവോ, ഞായറാഴ്ച നിയന്ത്രണമോ ഇപ്പോഴുണ്ടാകില്ല. സ്ഥിതിഗതികള്‍ അടുത്ത രണ്ടാഴ്ച നിരീക്ഷിക്കും. അതിന് ശേഷമാകും കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.

വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക് വിക്ടേഴ്‌സ് വഴിയാകുമോ ക്ലാസ്സുകള്‍ എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമാക്കി ഒരു മാര്‍ഗരേഖ വിദ്യാഭ്യാസവകുപ്പ് പുറത്തുവിടും. തിങ്കളാഴ്ച മാര്‍ഗരേഖ പുറത്തിറക്കും. കൊവിഡ് വ്യാപനം രൂക്ഷമായാല്‍ സ്ഥാപനങ്ങള്‍ അടച്ചിടാം. ഇക്കാര്യത്തില്‍ അതാത് സ്ഥാപന മേലധികാരികള്‍ക്ക് തീരുമാനമെടുക്കാം. സ്‌കൂളുകളും കോളജുകളും അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും കൊവിഡ് വ്യാപനം രൂക്ഷമാവുകയോ കൂടുതല്‍ രോഗികളുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താല്‍ അടച്ചിടാം. സര്‍ക്കാര്‍ പരിപാടികള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കാനും തീരുമാനമായിട്ടുണ്ട്.


Next Story

RELATED STORIES

Share it