Latest News

തിരഞ്ഞെടുപ്പ് പ്രാചരണത്തിനെത്തുന്ന പ്രമുഖര്‍ സുരക്ഷാപ്രോട്ടോകോള്‍ പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പ് പ്രാചരണത്തിനെത്തുന്ന പ്രമുഖര്‍ സുരക്ഷാപ്രോട്ടോകോള്‍ പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന വിവിധ പാര്‍ട്ടികളിലെ പ്രമുഖര്‍ സുരക്ഷാപ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. സുരക്ഷാ ഏജന്‍സികള്‍ മുന്‍കൂട്ടി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനും പ്രചരണത്തിനെത്തുന്നവര്‍ ബാധ്യസ്ഥരാണ്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിന്റെ ഭാഗമായി പലതരം സുരക്ഷാഭീഷണികള്‍ ഉണ്ടാകാനിടയുണ്ടെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നടപടി.

ഹെലികോപ്ടര്‍ അടക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ്് പ്രചാരണത്തിനെത്തുന്ന പ്രമുഖരും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടി സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. ജനങ്ങളുടെയും മറ്റുള്ളവരുടെയും സ്വത്തിനും ജീവനും അപകടമില്ലാതാക്കുന്നതിനുളള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുള്ളത്.

ഇസഡ് കാറ്റഗറി സുരക്ഷ നല്‍കുന്നവര്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഉപയോഗിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മാര്‍ച്ച് 27 മുതല്‍ 29 ഏപ്രില്‍ 29 വരെ നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്ര ഭരണപ്രദേശത്തേക്കുമുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണ്.

Next Story

RELATED STORIES

Share it