Latest News

വള്ളിക്കുന്ന് മണ്ഡലത്തിൽ മുസ്തഫ പാമങ്ങാടൻ എസ്ഡിപിഐ സ്ഥാനാർഥി

വള്ളിക്കുന്ന് മണ്ഡലത്തിൽ മുസ്തഫ പാമങ്ങാടൻ എസ്ഡിപിഐ സ്ഥാനാർഥി
X

തിരുവനന്തപുരം: വള്ളിക്കുന്ന് മണ്ഡലത്തിൽ എസ്ഡിപിഐ സംസ്ഥാന പ്രവർത്തകസമിതി അംഗം മുസ്തഫ പാമങ്ങാടൻ മത്സരിക്കും. ഈ മണ്ഡലത്തിൽ കെ കെ എൻ കുറുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിക്കുകയും എസ്ഡിപിഐ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഇടപെടാൻ സാധിക്കാത്തതിനാലാണ് പകരം

മുസ്തഫ പാമങ്ങാടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. . കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ നിന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ജനവിധി തേടും. മഞ്ചേശ്വരം മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി ജില്ലാ കമ്മിറ്റിയംഗം അഷറഫ് ബഡേജ മത്സരിക്കും.

Next Story

RELATED STORIES

Share it