Latest News

നിയമസഭാ തിരഞ്ഞെടുപ്പ്; എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് പിഡിപി

നിയമസഭാ തിരഞ്ഞെടുപ്പ്; എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് പിഡിപി
X

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കാൻ തീരുമാനിച്ച് പിഡിപി. കൊച്ചിയിൽ ചേർന്ന പാർട്ടി സംസ്ഥാന നേതൃ യോഗത്തിലാണ് അബ്ദുൾ നാസർ മദനിയുടെ പാർട്ടിയായ പിഡിപി തിരഞ്ഞെടുപ്പ് നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

എൽഡിഎഫ് നേതൃത്വവുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് മുന്നണിക്ക് പിന്തുണ നൽകാൻ പാർട്ടി തീരുമാനിച്ചതെന്ന് പിഡിപി നേതാക്കൾ വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മതേതര വോട്ടുകൾ ഏകീകരിക്കാനാണ് ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നതെന്നും പാർട്ടി അറിയിച്ചു.

Next Story

RELATED STORIES

Share it