സാമ്പത്തിക പ്രതിസന്ധി; പ്രാദേശിക തിരഞ്ഞെടുപ്പ് മാറ്റിവച്ച് ശ്രീലങ്ക
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്ക പ്രാദേശിക തിരഞ്ഞെടുപ്പ് നീട്ടിവച്ചു. മാര്‍ച്ച് ഒമ്പതിന് നടക്കേണ്ട തിരഞ്ഞെടുപ്പാണ് മാറ്റിവച്ചത്. പുതിയ തിയ്യതി മാര്‍ച്ച് മൂന്നിന് പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. പണമില്ലാത്തതിനാല്‍ മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ പ്രയാസമാണെന്ന് കമ്മീഷന് നേരത്തേ സുപ്രിംകോടതിയെ അറിയിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് മതിയായ ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് സ്പീക്കര്‍ക്ക് കത്തെഴുതുമെന്നും കമ്മീഷന് അറിയിച്ചു. തിരഞ്ഞെടുപ്പ് രാജ്യത്തെ കൂടുതല്‍ ബാധ്യതയിലേക്ക് നയിക്കുമെന്നാണ് പ്രസിഡന്റ് റനില്‍ വിക്രമസിംഗെ വ്യാഴാഴ്ച പറഞ്ഞത്. അതേസമയം, പ്രാദേശിക തിരഞ്ഞെടുപ്പ് നീട്ടിവച്ചതിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഏഴ് പതിറ്റാണ്ടിലേറെയായി ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലാണ് ശ്രീലങ്ക.
RELATED STORIES
ഊട്ടിയിലും ചുട്ടുപൊള്ളുന്ന ചൂട് ;73 വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനില
30 April 2024 6:40 PM GMTഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 8 നും ഹയര്‍സെക്കന്ററി...
30 April 2024 6:33 PM GMTനവകേരള ബസ് ഇനി ഗരുഡപ്രീമിയം; കോഴിക്കോട്-ബെംഗളൂരു യാത്രയ്ക്ക് 1117 രൂപ
30 April 2024 5:31 PM GMTതൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ്...
30 April 2024 4:37 PM GMTദല്ലാള്‍ നന്ദകുമാറിനും ശോഭാ സുരേന്ദ്രനും കെ സുധാകരനുമെതിരേ ഇ പി...
30 April 2024 4:08 PM GMTകൊല്ലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന് മരിച്ചു
30 April 2024 3:58 PM GMT