Latest News

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

കൊച്ചി: നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍.ശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ ആക്കിയിരിക്കുകയാണ്.

കടുത്ത രക്തസമ്മര്‍ദ്ദവുംപ്രമേഹവും ശ്രീനിവാസനെ അലട്ടുന്നുണ്ട്. ഹൃദ്രോഗ വിദഗ്ദരടക്കമുള്ള ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ശ്രീനിവാസനെ ചികില്‍സിക്കുന്ന്ത.ഇന്ന് രാവിലെ 9.45 ഓടെയാണ് ശ്രീനിവാസനെ എറണാകുളുത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുത്. എറണാകുളത്തെ ഫിലിം സ്റ്റുഡിയോയില്‍ സിനിമയുടെ ഡബ്ബിംഗ് നടക്കന്നതിനിടയിലാണ് ശ്രീനിവാസന് കടുത്ത ശ്വാസ തടസവും നെഞ്ചു വേദനയും അനുഭവപ്പെട്ടത് തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് ശ്രീനിവാസന്റെ നില ഗുരുതരമായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹംത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ക്രമേണ ശരീരം മരുന്നുകളോട് പ്രതികരിക്കുകയും നില മെച്ചപ്പെടുകയും ചെയ്തു. എന്നാല്‍ 24 മണിക്കൂര്‍ കഴിഞ്ഞാലെ ശ്രീനിവാസന്റെ നില സംബന്ധിച്ച് വ്യക്തമായി പറയാന്‍ കഴിയുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it