Latest News

ട്രെയിനിയില്‍ നിന്നു പെണ്‍കുട്ടിയെ തള്ളിയിട്ട സംഭവം: ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി

ട്രെയിനിയില്‍ നിന്നു പെണ്‍കുട്ടിയെ തള്ളിയിട്ട സംഭവം: ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി
X

തിരുവനന്തപുരം: ട്രെയിനിയില്‍ നിന്നു പ്രതി സുരേഷ് കുമാര്‍ തള്ളിയിട്ട പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ശ്രീക്കുട്ടിയെ വെന്റിലേറ്ററില്‍ നിന്നു മാറ്റി. എന്നാല്‍ വലിയ തരത്തിലുളള പുരോഗതി ഇല്ലെന്നാണ് റിപോര്‍ട്ടുകള്‍. ശ്രീക്കുട്ടിയുടെ തലച്ചോറിലേറ്റ പരിക്കാണ് സ്ഥിതി ഗുരുതരമാക്കിയത്. ശരീരത്തില്‍ 20ലധികം മുറിവുകള്‍ ഉണ്ട്.

നവംബര്‍ രണ്ടിനാണ് തിരുവനന്തപുരം സ്വദേശിനിയായ ശ്രീക്കുട്ടിയെ പ്രതിയായ സുരേഷ് കുമാര്‍ ട്രെയിനില്‍നിന്നും ചവിട്ടി പുറത്തേക്ക് തള്ളിയിട്ടത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ആക്രമിച്ചത്. പ്രതി രണ്ട് ബാറുകളില്‍ നിന്ന് മദ്യപിച്ച ശേഷമാണ് ട്രെയിനില്‍ കയറിയത്. സുരേഷ് കുമാറിനെതിരേ വധശ്രമം അടക്കം ആറ് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്.

Next Story

RELATED STORIES

Share it