- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രമിക് ബന്ധു: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

പത്തനംതിട്ട; സംസ്ഥാനത്ത് താമസിച്ച് ജോലി ചെയ്തുവരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്ന ആവാസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഫെസിലിറ്റേഷന്‍ സെന്റര്‍ (ശ്രമിക് ബന്ധു) പ്രവര്‍ത്തനം ആരംഭിക്കുന്നു. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 30 ന് വൈകിട്ട് മൂന്നിന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് നിര്‍വഹിക്കും.
പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം 30ന് വൈകിട്ട് മൂന്നിന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും.
ഫെസിലിറ്റേഷന്‍ സെന്ററിലെ കോള്‍ സെന്റര്‍ ഉദ്ഘാടനം പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിക്കും. ജില്ലാ ലേബര്‍ ഓഫീസര്‍ കെ.ആര്‍. സ്മിത അധ്യക്ഷത വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനിലിന്റെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലയിലെ വിവിധ തൊഴിലാളി സംഘടന നേതാക്കള്‍, വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ സംസാരിക്കും.
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ആരംഭിച്ചിരിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററിന്റെ സേവനം എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ ഉടമകള്‍ക്കും ഉപയോഗപ്പെടുത്താം. ഫെസിലിറ്റേഷന്‍ സെന്റര്‍ ഫോണ്‍ നമ്പര്‍ : 0468 2991134.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















