Latest News

തെറ്റായ വാര്‍ത്തകര്‍ പ്രചരിപ്പിക്കുന്നു; കൊവിഡ് വാക്‌സിനേഷന്‍ പദ്ധതിക്ക് പ്രതിബന്ധം ഫെയ്ബുക്കെന്ന് പപ്പുവ ന്യൂ ഗിനിയ ആരോഗ്യമന്ത്രി

തെറ്റായ വാര്‍ത്തകര്‍ പ്രചരിപ്പിക്കുന്നു; കൊവിഡ് വാക്‌സിനേഷന്‍ പദ്ധതിക്ക് പ്രതിബന്ധം ഫെയ്ബുക്കെന്ന് പപ്പുവ ന്യൂ ഗിനിയ ആരോഗ്യമന്ത്രി
X

പോര്‍ട്ട് മോര്‍സ്‌ബെ: രാജ്യത്തിന്റെ കൊവിഡ് പ്രതിരോധത്തിന് ഏറ്റവും തടസ്സം ഫെയ്‌സ്ബുക്കും സമാനമായ സാമൂഹികമാധ്യമങ്ങളുമെന്ന് പപ്പുവ ന്യൂ ഗിനിയ ആരോഗ്യമന്ത്രി. ഫെയ്‌സ്ബുക്കു വഴി പ്രചരിക്കുന്ന വാക്‌സിനേഷന്‍ വിരുദ്ധ സാഹിത്യം തങ്ങളുടെ കൊവിഡ് പ്രതിരോധത്തെ തകര്‍ത്തായി ആരോഗ്യമന്ത്രി ജെല്‍ട്ട വോങ് പറഞ്ഞു.

ഫെയ്‌സ്ബുക്കില്‍ വാക്‌സിനേഷനെതിരേ നിരവധി പോസ്റ്റുകളാണ് വരുന്നത്. നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നു. പ്രചാരണം കാരണം പലരും പരിശോധനയ്ക്കും ചികില്‍സയ്ക്കും മടിക്കുന്നു.

ഫെയ്‌സ്ബുക്ക് വന്നതോടെ എല്ലാവരും വിദഗ്ധരാണെന്ന് സിഡ്‌നിയിലെ തിങ്ക് ടാങ്ക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടിയില്‍ ജെല്‍ട്ട വോങ് പറഞ്ഞു.

എല്ലാവരും പിഎച്ച്ഡിക്കാരാണ്. ഒരു തെങ്ങിന്‍ചോട്ടില്‍ അല്‍പ്പം നേരം ഇരിക്കുന്നവര്‍ക്കുവരെ പിഎച്ച്ഡികിട്ടും. എന്തിനെക്കുറിച്ചും അഭിപ്രായം പറയാന്‍ കഴിയുന്നവരാണെന്ന് പലരും കരുതുന്നു- അദ്ദേഹം പറഞ്ഞു.

ആദ്യം ആയിരം പേര്‍ക്കു മാത്രം കൊവിഡ് സ്ഥിരീകരിച്ചിരുന്ന പപ്പുവ ന്യൂ ഗിനിയയില്‍ ഇപ്പോള്‍ 5,000ത്തോളം പ്രതിദിന രോഗികളാണ് ഉള്ളത്.

കഴിഞ്ഞ മാസം 8,000 ഡോസ് വാക്‌സിന്‍ ഓസ്‌ട്രേലിയ പോര്‍ട്ട് മോര്‍സ്‌ബെയിലേക്ക് അയച്ചിരുന്നു. കൂടെ ഒരു പറ്റം ആരോഗ്യവിദഗ്ധരെയും അയച്ചു.

പ്രചാരണത്തിനിടയില്‍ പോര്‍ട്ട് മോര്‍സ്‌ബെയിലെ ജനറല്‍ ആശുപത്രിയില്‍ 1,600 ജീവനക്കാരില്‍ 40 ശതമാനം പേര്‍ വാക്‌സിന്‍ എടുക്കാന്‍ സമ്മതിച്ചതായി അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it