ലൈംഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം
BY SLV1 May 2024 5:50 AM GMT
X
SLV1 May 2024 5:50 AM GMT
ന്യൂഡല്‍ഹി: ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് രേവണ്ണയ്ക്കും സമന്‍സ്. ലൈംഗിക പീഡന പരാതിയിലും പുറത്ത് വന്ന ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം സമന്‍സ് അയച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് രാജ്യം വിട്ട പ്രജ്വലിനെ എങ്ങനെ തിരികെ എത്തിക്കുമെന്ന ആലോചനയിലാണ് അന്വേഷണ സംഘം. ഹോലെനരസിപുര സ്‌റ്റേഷനില്‍ പ്രജ്വലിനും രേവണ്ണയ്ക്കും എതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരകളായി എന്ന് കരുതപ്പെടുന്ന സ്ത്രീകളില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കല്‍ തുടരുകയാണ്. അന്വേഷണ സംഘത്തലവന്‍ എഡിജിപി ബികെ സിംഗിന്റെ നേതൃത്വത്തില്‍ ആണ് മൊഴിയെടുപ്പ് പുരോഗമിക്കുന്നത്.
Next Story
RELATED STORIES
ഉമൈത്താനകത്ത് പുത്തന്‍വീട്ടില്‍ കുഞ്ഞിക്കാദറിന്റെ...
19 Feb 2024 5:25 PM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് പൗരസമൂഹം സമരസജ്ജരാവുക
12 Feb 2024 10:04 AM GMTഅറിയപ്പെടാത്ത മസ്ജിദ് ധ്വംസനങ്ങള്‍
20 Jan 2024 10:19 AM GMTപുതുവര്‍ഷത്തില്‍ സമാധാനം ആശിച്ച് ലോകം
3 Jan 2024 5:39 AM GMTജാതി സെന്‍സസിനെ ഭയപ്പെടുന്നതാര്?
28 Nov 2023 11:42 AM GMTഇത്തിരി കച്ചവട ചിന്തകള്‍
18 Nov 2023 6:11 AM GMT