Latest News

കൊവിഡ് ഡെല്‍റ്റാ വകഭേദം മുന്നൂറിരട്ടി ശക്തമെന്ന് തെക്കന്‍ കൊറിയന്‍ പഠനം

കൊവിഡ് ഡെല്‍റ്റാ വകഭേദം മുന്നൂറിരട്ടി ശക്തമെന്ന് തെക്കന്‍ കൊറിയന്‍ പഠനം
X

സിയോള്‍: സാധാരണ കൊവിഡിനേക്കാള്‍ മുന്നൂറിരട്ടി ശക്തമാണ് കൊവിഡ് ഡെല്‍റ്റാ വകഭേദമെന്ന് തെക്കന്‍ കൊറിയന്‍ പഠനം. ആദ്യ ഘട്ടത്തില്‍ കണ്ടുവന്നിരുന്ന കൊവിഡിന്റെ രോഗലക്ഷണങ്ങളേക്കാള്‍ ശക്തമാണ് ഇപ്പോഴത്തെ രോഗലക്ഷണങ്ങളെന്നാണ് പഠനങ്ങള്‍ പറയുന്നത്.

വൈറല്‍ ലോഡിന്റെ അളവ് സമയത്തിനനുസരിച്ച് മാറ്റം വരുന്നുണ്ട്. ആദ്യത്തെ നാല് ദിവസം 30 ഇരട്ടി കുറവ് അനുഭവപ്പെടുമ്പോള്‍ ഒമ്പത് ദിവസം കൊണ്ട് പത്തിരട്ടി കുറയുന്നു. മറ്റ് വകേഭദങ്ങളില്‍ ഇതിന് പത്ത് ദിവസമാണ് എടുക്കുന്നത്.

കൂടുതല്‍ വൈറല്‍ ലോഡ് എന്നതുകൊണ്ട് കൂടുതല്‍ പേരിലേക്ക് പകരുന്നതിന് ശേഷിയുണ്ടാവുമെന്നാണ് അര്‍ത്ഥമെന്ന് ആരോഗ്യ മന്ത്രി ലി സാങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം മുന്നൂറ് ഇരട്ടി തീവ്രമെന്നതുകൊണ്ട് മുന്നൂറ് ഇരട്ടി അപകടമെന്ന് അര്‍ത്ഥമില്ല. ആര്‍ഫ വകഭേദത്തേക്കാള്‍ 1.6 ഇരട്ടി പ്രസരണശേഷിയാണ് ഡല്‍റ്റ കൊവിഡ് വകഭേദത്തിന് ഉള്ളത്. ഇത് സാധാരണ വകഭേദത്തേക്കാള്‍ രണ്ട് ഇരട്ടി തീവ്രമാണ്.

ഡെല്‍റ്റ വകഭേദം ആദ്യം ഇന്ത്യയിലാണ് കണ്ടെത്തിയത്. ആല്‍ഫ വകഭേദം യുകെയിലാണ് തിരിച്ചറിഞ്ഞത്. ഡെല്‍റ്റ വകഭേദം ബാധിച്ച 1,848 രോഗികളുടെ വൈറല്‍ ലോഡിനെ 22,106 പേരുമായി താരതമ്യം ചെയ്തായിരുന്നു പഠനം.

Next Story

RELATED STORIES

Share it