Latest News

സൗത്ത് ആഫ്രിക്ക: മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയുടെ മകള്‍ക്ക് തട്ടിപ്പ് കേസില്‍ 7 വര്‍ഷം തടവ്

സൗത്ത് ആഫ്രിക്ക: മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയുടെ മകള്‍ക്ക് തട്ടിപ്പ് കേസില്‍ 7 വര്‍ഷം തടവ്
X

ഡര്‍ബന്‍: മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയുടെ മകള്‍ക്ക് വ്യവസായിയുടെ പണം തട്ടിച്ച കേസില്‍ സൗത്താഫ്രിക്കന്‍ കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മഹാത്മാഗാന്ധിയുടെ ചെറുമകള്‍ ഇള ഗാന്ധിയുടെ മകള്‍ ആശിഷ് ലത റാംഗോബിനെയാണ് ഡര്‍ബന്‍ സ്‌പെഷ്യലൈസ്ഡ് കൊമേഷ്യല്‍ ക്രൈം കോര്‍ട്ട് ശിക്ഷ വിധിച്ചത്. കേസില്‍ അപ്പീല്‍ കൊടുക്കാന്‍ കോടതി അനുമതി നല്‍കിയിട്ടില്ല.

56 കാരിയായ ലത റാംഗോബിന്‍ വ്യവസായിയായ എസ് ആര്‍ മഹാാജിന്റെ പക്കല്‍ നിന്ന് ഇന്ത്യയില്‍ നിന്നുവരുന്ന ഒരു കണ്ടെയ്‌നര്‍ ലിനന് കൊടുക്കേണ്ട കസ്റ്റംസ് തീരുവ അടക്കാനാവശ്യമായ 3.22 കോടി രൂപ വാങ്ങിയെന്നാണ് കേസ്. ബിസിനസ്സില്‍ ലാഭം നല്‍കാമെന്നായിരുന്നു കരാര്‍. കണ്ടെയിനര്‍ വരുന്ന വിവരം വിശ്വസിപ്പിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് പ്രതി ഹാജരാക്കിയത്.

2015ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ആദ്യം അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.

Next Story

RELATED STORIES

Share it