അമിത് ഷാക്ക് അത്താഴ വിരുന്നൊരുക്കി സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: കൊല്‍ക്കത്ത സന്ദര്‍ശിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് മുന്‍ ക്രിക്കറ്റ് താരവും ഇപ്പോഴത്തെ ബിസിസിഐ മേധാവിയുമായ സൗരവ് ഗാംഗുലി അത്താഴവിരുന്നൊരുക്കി. ഗാംഗുലിയുടെ വീട്ടില്‍ വച്ചായിരുന്നു ഇരുവരും വിരുന്നിന്റെ ഭാഗമായി കണ്ടത്.
സംഭവത്തില്‍ രാഷ്ട്രീയപ്രാധാന്യമില്ലെന്നാണ് ഗാംഗുലിയും ബിജെപി വൃത്തങ്ങളും പറയുന്നത്. അമിത് ഷായുടെ മകനും ഗാംഗുലിയും ബിസിസിഐയില്‍ സഹപ്രവര്‍ത്തകരായിരുന്നു.
ഒരു വെളുത്ത എസ് യുവിയിലാണ് മന്ത്രി ഗാംഗുലിയുടെ വസതിയിലെത്തിയത്. ബോഡിഗാര്‍ഡുകളും കൂടെയുണ്ടായിരുന്നു.
ഗാംഗുലിയും ഷായും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്തുവന്നു.
ഡിന്നര്‍ മീറ്റിങ്ങില്‍ രാഷ്ട്രീയമില്ലെന്നും തങ്ങള്‍ 2008 മുതല്‍ പരിചയക്കാരാണെന്നുമാണ് ഗാംഗുലി പറയുന്നത്.
എല്ലാ തിരഞ്ഞെടുപ്പുകാലത്തും ഗാംഗുലിയുടെ ബിജെപിയിലൂടെയുള്ള രാഷ്ട്രീയപ്രവേശം ചര്‍ച്ചയാവുമായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടായി.
കൂടിക്കാഴ്ചയുടെ യഥാര്‍ത്ഥ ലക്ഷ്യം വ്യക്തമല്ല.
RELATED STORIES
വനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര്‍ കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMTഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് സിപിഎം നേതാവ്; ഇഡി ഓഫിസില്‍ കേരളാ...
20 Sep 2023 1:15 PM GMT