Latest News

സൗര തേജസ്: സൗരോര്‍ജ പ്ലാന്റുകള്‍ക്ക് 40 ശതമാനം വരെ സബ്‌സിഡിയുമായി അനര്‍ട്ട്

സൗര തേജസ്: സൗരോര്‍ജ പ്ലാന്റുകള്‍ക്ക് 40 ശതമാനം വരെ സബ്‌സിഡിയുമായി അനര്‍ട്ട്
X

തിരുവനന്തപുരം; അനര്‍ട്ട് മുഖേന ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് സൗര തേജസ്് എന്ന സബ്‌സിഡി പദ്ധതി ആരംഭിച്ചു. രണ്ടു കിലോവാട്ട് മുതല്‍ മൂന്നു കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനം സബ്‌സിഡിയും, മൂന്നു കിലോവാട്ടിന് മുകളില്‍ 10 കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 20 ശതമാനം വരെ സബ്‌സിഡിയും ലഭിക്കും.

വീട്ടിലെ മേല്‍ക്കൂരയില്‍ ലഭിക്കുന്ന സൂര്യപ്രകാശത്തില്‍ നിന്നും സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കുന്നതിലൂടെ വീടുകളില്‍ വില കൊടുത്ത് വാങ്ങുന്ന വൈദ്യുതി ലാഭിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് സൗര മേല്‍ക്കൂര വൈദ്യുതി നിലയം. ഇത്തരം സൗര വൈദ്യുത നിലയങ്ങളെ നിലവിലുള്ള സംസ്ഥാന വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ അവ സ്ഥാപിക്കുന്ന കെട്ടിടത്തിലെ വൈദ്യുതാവശ്യം നിറവേറ്റുന്നതിനും അധികമായി ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി സംസ്ഥാന വൈദ്യുതി ശൃംഖലയിലേക്ക് നല്‍കുന്നതിനും കഴിയുന്നു. അങ്ങനെ ഉല്പാദിപ്പിച്ചു സംസ്ഥാന ശൃംഖലയിലേക്ക് നല്‍കുന്ന വൈദ്യുതിയുടെ വില ഗുണഭോക്താവിന് സ്വന്തം ബില്ലില്‍ കുറവ് ചെയ്ത് കിട്ടുകയും ചെയ്യും.

അനര്‍ട്ടിന്റെ http://www.buymysun.com/SouraThejas എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ മുന്‍ഗണനാ ക്രമത്തില്‍ മാത്രമേ സബ്‌സിഡി ലഭിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് അനര്‍ട്ട് ജില്ലാ ഓഫfസുമായി ബന്ധപ്പെടാം. ഫോണ്‍: 04682224096, 9188119403.

Next Story

RELATED STORIES

Share it