Latest News

സൊണാലി ഫോഗട്ട് കേസ്: സിബിഐ, ഫോറന്‍സിക് സംഘം ഗോവ റിസോര്‍ട്ടിലെത്തി

സൊണാലി ഫോഗട്ട് കേസ്: സിബിഐ, ഫോറന്‍സിക് സംഘം ഗോവ റിസോര്‍ട്ടിലെത്തി
X

ന്യൂഡല്‍ഹി: ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ കൊലപാതകം അന്വേഷിക്കുന്നതിനുവേണ്ടി സിബിഐ, ഫോറന്‍സിക് സംഘം വടക്കന്‍ ഗോവയിലെ റിസോര്‍ട്ടിലെത്തി.

സെപ്തംബര്‍ 15നാണ് ഗോവ പോലിസ് അന്വേഷിച്ചിരുന്ന ഈ കേസ് സിബിഐ ഏറ്റെടുത്തത്.

സിബിഐ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് സംഘം വടക്കന്‍ ഗോവയിലെ അന്‍ജുന ബീച്ച് റിസോര്‍ട്ടിലെത്തിയത്.

കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞിരുന്നു. സെപ്തംബര്‍ 12നാണ് സിബിഐ കേസ് ഏറ്റെടുത്ത വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

ഗോവ പോലിസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കുടുംബം പറഞ്ഞശേഷമാണ് സിബിഐയ്ക്ക് കൈമാറാനുള്ള സമ്മര്‍ദ്ദം രൂപപ്പെട്ടത്.

Next Story

RELATED STORIES

Share it