മദ്യപിച്ച് വഴക്കുണ്ടാക്കി; അച്ഛന്‍ മകനെ തല്ലിക്കൊന്നു

കുന്നംകാട് മന്നാപമ്പിപില്‍ ബയ്‌സില്‍ (36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മത്തായിയെ വടക്കഞ്ചേരി പോലിസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ച് വഴക്കുണ്ടാക്കി; അച്ഛന്‍ മകനെ തല്ലിക്കൊന്നു

വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയില്‍ നെല്ലിയാംപാടത്ത് അച്ഛന്‍ മകനെ തല്ലിക്കൊന്നു. കുന്നംകാട് മന്നാപമ്പിപില്‍ ബയ്‌സില്‍ (36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മത്തായിയെ വടക്കഞ്ചേരി പോലിസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിനുള്ളില്‍ ഹാളിലെ സ്‌റ്റെയര്‍കെയ്‌സിനടുത്താണ് ബെയ്‌സില്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടത്. സമീപത്ത് വടിയും മറ്റും കിടക്കുന്നുണ്ട്. ഇന്നലെ രാത്രി പത്തരയോടെയാണ് കൃത്യം നടന്നിട്ടുള്ളത്. ഭാര്യ സാറാമ്മയെ മറ്റൊരു മുറിക്കുള്ളില്‍ പൂട്ടിയിട്ടാണ് മത്തായി മകനെ കൊലപ്പെടുത്തിയത്.കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറയുന്നു.

വഴക്കിനിടെ മത്തായി ബേസിലിന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ് വീണ ബേസില്‍ വീട്ടില്‍ തന്നെ മരിച്ചു. വിദേശത്തായിരുന്ന ബേസില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. അവിവാഹിതനായ ബേസില്‍ മുമ്പും മദ്യപിച്ച് വഴക്കുണ്ടാക്കിയിട്ടുള്ളതായി പോലിസ് പറഞ്ഞു.


RELATED STORIES

Share it
Top