Latest News

സോളാര്‍ പീഡനക്കേസ്: മുന്‍ മന്ത്രി എ പി അനില്‍കുമാറിന് സിബിഐയുടെ ക്ലീന്‍ ചിറ്റ്

സോളാര്‍ പീഡനക്കേസ്: മുന്‍ മന്ത്രി എ പി അനില്‍കുമാറിന് സിബിഐയുടെ ക്ലീന്‍ ചിറ്റ്
X

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മന്ത്രി എ പി അനില്‍കുമാറിന് സിബിഐയുടെ ക്ലീന്‍ ചിറ്റ്. അനില്‍കുമാറിനെതിരായ പരാതി വ്യാജമാണെന്ന് സിബിഐ റിപോര്‍ട്ടില്‍ വ്യക്തമാക്കി. പീഡനം നടന്നെന്ന് പറയുന്ന ഹോട്ടലില്‍ അനില്‍കുമാര്‍ താമസിച്ചിട്ടില്ലെന്ന് സിബിഐ കണ്ടെത്തി. ഇക്കാര്യം വ്യക്തമാക്കുന്ന റിപോര്‍ട്ട് തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു.

2012 ല്‍ കൊച്ചിയിലെ ഹോട്ടലില്‍ മാനഭംഗത്തിനിരയാക്കിയെന്നായിരുന്നു പരാതി. ഈ ആരോപണം കെട്ടിച്ചമച്ചാതാണെന്നും സോളാര്‍ പദ്ധതിക്ക് വേണ്ടി അനിലില്‍കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി ഏഴ് ലക്ഷം കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്നും സിബിഐ വ്യക്തമാക്കി. 2012 കൊച്ചിയിലെ ട്രാവല്‍ മാര്‍ട്ട് നടക്കുമ്പോള്‍ പരാതിക്കാരി പറഞ്ഞ പഞ്ചനക്ഷത്ര ഹോട്ടലില്‍ അനില്‍കുമാര്‍ താമസിച്ചിട്ടില്ല. അതേസമയം, അന്ന് മന്ത്രിയായിരുന്ന അനില്‍കുമാര്‍ ഗസ്റ്റ് ഹൗസില്‍ തങ്ങിയതിന് തെളിവുണ്ട്.

ഡല്‍ഹിയിലെ കേരള ഹൗസില്‍ വച്ച് കൈക്കൂലി വാങ്ങിയെന്ന് പറയുന്ന ദിവസം പ്രൈവറ്റ് സെക്രട്ടറി അവിടെ താമസിച്ചതിനും പണം കൈപ്പറ്റിയതിനും തെളിവില്ല. നേരത്തെ എംപിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവര്‍ക്കും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരായ പീഡനപരാതികളും സിബിഐ അന്വേഷിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it