Latest News

സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം കമ്പ്യൂട്ടര്‍വത്കരിക്കുന്നു

സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം കമ്പ്യൂട്ടര്‍വത്കരിക്കുന്നു
X

തിരുവനന്തപുരം: കേരള സാമൂഹ്യസുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന വയോമിത്രം പദ്ധതി കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. ജൂണ്‍ 3ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പൂജപ്പുര കേരള സാമൂഹ്യസുരക്ഷാ മിഷന്‍ കാര്യാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസതൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യാതിഥി ആയിരിക്കും.

വയോമിത്രം പദ്ധതി പ്രവര്‍ത്തനം പ്രത്യേക സോഫ്റ്റ്‌വെയര്‍ വഴി കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിലൂടെ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനാണ് സാമൂഹ്യനീതി വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. പദ്ധതിയുടെ വിപുലീകരണത്തിനും നവീകരണത്തിനും കൂടുതല്‍ ഇടപെടലുകള്‍ നടത്തിവരികയാണ് സര്‍ക്കാരെന്നും മന്ത്രി അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, കേരള സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷെറിന്‍. എം.എസ്. തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it