Latest News

സോഷ്യല്‍ ഫോറം ഒമാന്‍ രണ്ടാം ഘട്ട രക്തദാന ക്യാംപ് സെപ്റ്റംബര്‍ 4 ന്

സോഷ്യല്‍ ഫോറം ഒമാന്‍ രണ്ടാം ഘട്ട രക്തദാന ക്യാംപ് സെപ്റ്റംബര്‍ 4 ന്
X

മസ്‌കറ്റ്: സോഷ്യല്‍ ഫോറം ഒമാനും ആരോഗ്യവകുപ്പും സംയുക്തമായി നടത്തി വരുന്ന രക്തദാന ക്യാംപിന്റെ രണ്ടാം ഘട്ടം സലാലയിലും റൂവിയിലുമായി നടക്കും. റൂവിയില്‍ സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ റെക്‌സ് റോഡിലുള്ള അല്‍ മാസ ഹാളിലും സലാലയില്‍ വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ അല്‍ റാസി ഹോസ്പിറ്റലില്‍ വെച്ചും നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

സോഹാറില്‍ നടന്ന ആദ്യ ഘട്ട രക്തദാന ക്യാംപില്‍ 100ല്‍ പരംആളുകള്‍ രക്തം നല്‍കിയിരുന്നു. അടുത്ത രക്തദാന ക്യാംപ് 11 ാം തിയ്യതി വെള്ളിയാഴ്ച്ച മബേലമോഡേണ്‍ അല്‍ സലാമ പോളിക്ലിനിക്കില്‍ വെച്ചു നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it