Latest News

രാജ്യത്ത് ഇതുവരെ നല്‍കിയത് 88.14 കോടി ഡോസ് വാക്‌സിന്‍

രാജ്യത്ത് ഇതുവരെ നല്‍കിയത് 88.14 കോടി ഡോസ് വാക്‌സിന്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 88.14 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 88,14,50,515 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്.

5,28,28,050 കോടി ഡോസ് വാക്‌സിന്‍ ഇനിയും ഉപയോഗിക്കാതെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും അവശേഷിക്കുന്നുണ്ട്.

അടുത്ത ഘട്ട കൊവിഡ് വാക്‌സിന്‍ വിതരണം ത്വരിതഗതിയിലാക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.

കൂടുതല്‍ വാക്‌സിന്‍ ലഭിക്കുന്ന മുറക്ക് വാക്‌സിന്‍ വിതരണവും തീവ്രമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നത്.

വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ നിര്‍മിക്കുന്ന വാക്‌സിന്റെ 75 ശതമാനവും കേന്ദ് സര്‍ക്കാര്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് കൈമാറും.

ജനുവരി 16നാണ് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിയത്. ആരോഗ്യപ്രവര്‍ത്തകരെയായിരുന്നു ആദ്യം പരിഗണിച്ചത്. ഫെബ്രുവരി ഒന്നുമുതല്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി. അടുത്ത ഘട്ടം മാര്‍ച്ച് ഒന്നിന് ആരംഭിച്ചു. 60 വയസ്സിനു മുകളിലുള്ളവരെയാണ് ഈ ഘട്ടത്തില്‍ പരിഗണിച്ചത്. ഈ സമയത്ത് 45 വയസ്സിനു മുകളില്‍ഗുരുതരമായ രോഗബാധയുള്ളവരെയും പരിഗണിച്ചു. 45 വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിത്തുടങ്ങിയത് ഏപ്രില്‍ 1 മുതലാണ്.

18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും മെയ് 1 മുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങി.

Next Story

RELATED STORIES

Share it