Latest News

വാണിജ്യ പാചക വാതക വിലയില്‍ നേരിയ ആശ്വാസം;36 രൂപ കുറച്ചു

വാണിജ്യ പാചക വാതക വിലയില്‍ നേരിയ ആശ്വാസം;36 രൂപ കുറച്ചു
X

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ പാചക വാതക വിലയില്‍ നേരിയ ആശ്വാസം. സിലിണ്ടര്‍ ഒന്നിന് 36 രൂപ കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില സിലിണ്ടറിന് 1991 രൂപയായി കുറഞ്ഞു.അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

ഡല്‍ഹിയില്‍ 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന്റെ വില 2012.50 രൂപയില്‍ നിന്ന് 1976.50 ആയി കുറഞ്ഞു. മുംബൈയില്‍ 2141 രൂപ ആയിരുന്നത് 1936.50 ആയും കുറഞ്ഞിട്ടുണ്ട്.




Next Story

RELATED STORIES

Share it