Latest News

ആറുവയസുകാരിയെ ബലാല്‍സംഗം ചെയ്ത ശേഷം കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞു കൊലപ്പെടുത്തി; പ്രതികള്‍ പിടിയില്‍

ആറുവയസുകാരിയെ ബലാല്‍സംഗം ചെയ്ത ശേഷം കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞു കൊലപ്പെടുത്തി; പ്രതികള്‍ പിടിയില്‍
X

ലഖ്നൗ: ആറുവയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ജനുവരി രണ്ടിന് നടന്ന അതിദാരുണമായ സംഭവത്തില്‍ പ്രതികളായ രാജു, വീരു കശ്യപ് എന്നിവരെ പൊലിസ് വെടിവച്ച് വീഴ്ത്തി പിടികൂടി.

ടെറസില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പിന്നീട് വീടിന് പിന്നിലെ വയലിലാണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ സിക്കന്ദരാബാദിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ബിഎന്‍എസ്, പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. പ്രതികള്‍ ഇരുവരും ചേര്‍ന്ന് മകളെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി കുട്ടിയുടെ പിതാവ് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികളെ പിടികൂടാന്‍ മൂന്ന് പ്രത്യേക സംഘങ്ങളെയാണ് പോലിസ് നിയോഗിച്ചിരുന്നത്. പെണ്‍കുട്ടിയുടെ അയല്‍വാസികളാണ് പ്രതികളായ രാജുവും വീരുവും.ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലുള്ളതായി വിവരം ലഭിച്ചതോടെ പോലിസ് പ്രദേശം വളയുകയും വെടിയുതിര്‍ത്ത പ്രതികളെ വെടിവച്ചിടുകയുമായിരുന്നു.

Next Story

RELATED STORIES

Share it