Latest News

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
X

തിരുവനന്തപുരം: ആറ് വയസുള്ള പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചേ കേസില്‍ ബന്ധുവായ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയ്ക്കും വിധി. ആറ്റിപ്ര പൊഴികയില്‍ സ്വദേശി സജീവ് കുമാറി( 40 )നെയാണ് തിരുവനന്തപുരം ജില്ലാ പോക്‌സോ കോടതി ജസ്ജി കെ വി രജനീഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണം.

2010 ഒക്ടോബര്‍ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ ബന്ധുവായ കുട്ടിയെ മധുര പലഹാരങ്ങളും മുട്ടായിയും നല്‍ക്കി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോയിലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തട്ടികൊണ്ട് പോയതിനും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും പ്രത്യേകം ശിക്ഷ ഉണ്ടെങ്കിലും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

കുട്ടിക്ക് നഷ്ടപരിഹാരം നല്‍ക്കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിട്ടിക്ക് കോടതി നിര്‍ദേശം നല്‍കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ കെ അജിത്ത് പ്രസാദ് ഹാജരായി. മെഡിക്കല്‍ കോളേജ് സിഐ റ്റി ശ്യാംലാലാണ് കേസ് അന്വേഷിച്ചത്.

Next Story

RELATED STORIES

Share it