Latest News

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

കൊച്ചി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഡോ. സുഖ്ബീര്‍ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, ഭാരതീയ ജനതാ പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നീ ദേശീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സംസ്ഥാന തലത്തിലുള്ള പാര്‍ട്ടികളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ), ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (എം), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍എസ്പി) എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ സന്നിഹിതരായിരുന്നു.

കേരളത്തിലെ പ്രാദേശിക ഉത്സവങ്ങള്‍ കൂടി കണക്കിലെടുത്ത് വേണം തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാനെന്ന് ചില പാര്‍ട്ടികള്‍ നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പുകള്‍ എപ്പോഴും നിയമപ്രകാരം നിഷ്പക്ഷവും സ്വതന്ത്രവും സുതാര്യവുമായാണ് നടത്തുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉറപ്പ് നല്‍കി.

Next Story

RELATED STORIES

Share it