Latest News

'വോട്ട് ചോരി' : ബിജെപി മുൻ എംഎൽഎ സുഭാഷ് ഗുട്ടേദാറിൻ്റെ വീട്ടിൽ റെയ്ഡ്

വോട്ട് ചോരി :  ബിജെപി മുൻ എംഎൽഎ സുഭാഷ് ഗുട്ടേദാറിൻ്റെ വീട്ടിൽ റെയ്ഡ്
X

ബെംഗളൂരു: ആലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി, ബിജെപി മുൻ എംഎൽഎ സുഭാഷ് ഗുട്ടേദാറിന്റെയും അടുത്ത അനുയായികളുടെയും കൽബുർഗിയിലെ വീടുകളിൽ എസ്‌ഐടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി.

എംഎൽഎ ബി ആർ പാട്ടീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 6,000-ത്തിലധികം വോട്ടർമാരുടെ പേരുകൾ നിയമവിരുദ്ധമായി നീക്കം ചെയ്തുവെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്.

എസ്‌ഐടി എസ്പി ശുഭൻവിതയുടെ നേതൃത്വത്തിൽ 70ലധികം ഉദ്യോഗസ്ഥരുടെ മൂന്ന് സംഘങ്ങളാണ് റെയ്ഡ് നടത്തിയത്. കൽബുർഗി നഗരത്തിലെ ഗുബ്ബി കോളനിയിലെ ജില്ലാ കമ്മിറ്റി മുൻ അംഗവും സുഭാഷ് ഗുട്ടേദാറിന്റെ മകനുമായ ഹർഷാനന്ദ് ഗുട്ടേദാറിന്റെ വസതി , അന്നപൂർണ്ണ ക്രോസിനടുത്തുള്ള 'അപ്‌ന ബാർ', ഖൂബ ലേഔട്ടിലെ ചാർട്ടേഡ് അക്കൗണ്ടന്റ് മല്ലികാർജുന മഹാന്തഗോളിന്റെ വീട് എന്നിവിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി.

പരിശോധനയിൽ കീറിയതും കത്തിച്ചതുമായ രേഖകളുടെ അവശിഷ്ടങ്ങൾ എസ്ഐടി കണ്ടെത്തി.

വോട്ട് ചോരി ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആലന്ദ് മണ്ഡലത്തിലെ വോട്ടുകൊള്ളയെ കുറിച്ചുള്ള തെളിവുകൾ പുറത്തുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൻ വിവാദം ഉയർന്നു. 2023 നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഇവിടെ ഫയല്‍ ചെയ്യപ്പെട്ട 6,018 എണ്ണം ഫോറം-7 അപേക്ഷകളില്‍ വെറും 24 എണ്ണം മാത്രം യാഥാർഥത്തിൽ ഉള്ളത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.

ഒരു പ്രത്യേക മതത്തിലോ സാമൂഹിക വിഭാഗത്തിലോപ്പെട്ട വോട്ടർമാരുടെ പേരുകളാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it