സര്‍ക്കാരിന് തിരിച്ചടി; കെടിയു വിസിയായി സിസാ തോമസിന് തുടരാം

കൊച്ചി: സാങ്കേതിക സര്‍വകലാശാലയുടെ താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസാ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. ഡോ. സിസാ തോമസിന് വിസി സ്ഥാനത്ത് തുടരാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയ കോടതി, വിസി നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങളാണ് പാലിക്കേണ്ടതെന്ന് അറിയിച്ചു.
വിഷയത്തില്‍ യുജിസിയുടെ നിലപാടും ശ്രദ്ധേയമാണ്. സര്‍വകലാശാല നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനുവദിക്കാനാവില്ല. ഡിജിറ്റല്‍ സര്‍വകലാശാല വിസിക്ക് കെടിയുവിന്റെ താല്‍ക്കാലിക ചുമതല നല്‍കണമെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ച ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് വിസി പദവി കൈകാര്യം ചെയ്യാനുള്ള യോഗ്യതയില്ലെന്നും കോടതി അറിയിച്ചു. വിസി നിയമനത്തിനായി ഡയറക്ടര്‍ ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷനോട് യോഗ്യതയുളളവരുടെ പട്ടിക ഗവര്‍ണര്‍ തേടിയിരുന്നവെന്നും സാധ്യമായ വഴികള്‍ അടഞ്ഞതോടെയാണ് അദ്ദേഹം തീരുമാനമെടുത്തതെന്നും കോടതി അറിയിച്ചു.
ഗവര്‍ണറുടെ നടപടിയില്‍ തെറ്റില്ലെന്ന് പറഞ്ഞ കോടതി, എത്രയും പെട്ടെന്ന് സെലക്ഷന്‍ സമിതി രൂപീകരിച്ച് സ്ഥിരം വിസിയെ കണ്ടെത്തണമെന്ന് നിര്‍ദേശം നല്‍കി. സുപ്രിംകോടതിയുടെയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേയും ഉത്തരവുകളുടെയും യുജിസി മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് വൈസ് ചാന്‍സലറുടെ ചുമതല ഡോ. സിസാ തോമസിനു നല്‍കിയതെന്നു ചാന്‍സലറുടെ അഭിഭാഷകന്‍ അഡ്വ. എസ് ഗോപകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT