Latest News

എസ്‌ഐആര്‍: ജോലി സമ്മര്‍ദ്ദം; ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി ബിഎല്‍ഒമാര്‍

എസ്‌ഐആര്‍: ജോലി സമ്മര്‍ദ്ദം; ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി ബിഎല്‍ഒമാര്‍
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടന്നുകൊണ്ടിരിക്കുന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക സമഗ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അമിത സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി ബിഎല്‍ഒമാര്‍. എസ്ഐആറിലെ ജോലിഭാരത്തില്‍ പ്രതിഷേധിച്ച് നോര്‍ത്ത് കൊല്‍ക്കത്തയിലെ കോളേജ് സ്‌ക്വയറില്‍ നിന്ന് സിഇഒയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

എസ്ഐആര്‍ പ്രക്രിയയ്ക്ക് കീഴിലുള്ള 'അമിത ജോലിഭാര'ത്തെയും 'മനുഷ്യത്വരഹിതമായ ജോലിഭാര'ത്തെയും വിമര്‍ശിച്ച് സംസാരിച്ച പ്രതിഷേധക്കാര്‍ സംഭവത്തില്‍ പരാതി സമര്‍പ്പിച്ചു.

Next Story

RELATED STORIES

Share it