Latest News

എസ്‌ഐആര്‍: തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിനുമുന്നില്‍ ബിഎല്‍ഒമാരുടെ പ്രതിഷേധം

എസ്‌ഐആര്‍: തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിനുമുന്നില്‍ ബിഎല്‍ഒമാരുടെ പ്രതിഷേധം
X

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിനുമുന്നില്‍ ബിഎല്‍ഒമാരുടെ പ്രതിഷേധം. എസ്ഐആര്‍ വിഷയത്തില്‍ സംസ്ഥാനത്ത് സംഘര്‍ഷം വര്‍ധിച്ചുവരികെയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊല്‍ക്കത്തയിലെ സിഇഒ ഓഫീസിന് മുന്നില്‍ ബിഎല്‍ഒ അവകാശ സംരക്ഷണ സമിതി തുടര്‍ച്ചയായി പ്രതിഷേധം നടത്തിവരികയാണ്. സിഇഒ ഓഫീസ് ഇന്ന് രാവിലെ മുതല്‍ കര്‍ശന സുരക്ഷയിലായിരുന്നു. ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും പ്രതിഷേധം കനത്തതോടെ സ്ഥലത്ത് പോലിസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടു.

ശുഭേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി എംഎല്‍എമാര്‍ സ്ഥലത്ത് എത്തിയതോടെ പ്രതിഷേധക്കാര്‍ 'ഗോ ബാക്ക്' എന്ന മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ബിഎല്‍ഒമാരുടെ മരണത്തിന് ശുഭേന്ദു അധികാരി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അവര്‍ പറഞ്ഞു. ഓഫീസിന് പുറത്ത് തൃണമൂല്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് ശുഭേന്ദു അധികാരി സിഇഒയോട് പരാതിപ്പെട്ടുവെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it