Latest News

സിദ്ദിഖ് കാപ്പന്‍: യുപി സര്‍ക്കാരിന്റെ നിലപാട് തീവ്രഹിന്ദുത്വത്തിന്റേതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍

സിദ്ദിഖ് കാപ്പന്‍: യുപി സര്‍ക്കാരിന്റെ നിലപാട് തീവ്രഹിന്ദുത്വത്തിന്റേതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍
X

മലപ്പുറം: സിദ്ദിഖ് കാപ്പനെ യുപി പോലിസ് അറസ്റ്റ് ചെയ്ത നടപടി തീവ്ര ഹിന്ദുത്വത്തിന്റേതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ആരോപിച്ചു. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് നേതൃത്വം ഇത്തരമൊരു പരസ്യനിലപാടുമായി രംഗത്തുവരുന്നത് ഇതാദ്യമായാണ്.

ഇന്ന് കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് എ എ റഹിമും സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരേ പരസ്യപ്രതികരണം നടത്തിയിരുന്നു.

സംസ്ഥാനത്ത് യുഡിഎഫ്, ബിജെപി, കേന്ദ്ര ഏജന്‍സി കൂട്ടായ്മ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സംസ്ഥാന ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമം നടത്തുകയാണ്. അതിന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുന്നു. അന്വേഷണ സംഘങ്ങള്‍ സത്യം പുറത്തുകൊണ്ടു വരുന്നതിനു പകരം വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുകയാണ്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടും പ്രവര്‍ത്തനം നടക്കുന്നു. അത് രാഷ്ട്രീയമാണ്. ഇതിനെതിരേ ഈ മാസം 25ന് കേരളത്തിലെ പഞ്ചായത്തുകളില്‍ ആയിരങ്ങളെ മുന്‍നിര്‍ത്തി പ്രക്ഷോഭം സംഘടിപ്പിക്കും. കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തെ മുന്‍നിര്‍ത്തിയായിരിക്കും പ്രചാരണം. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സഖ്യത്തെ മാധ്യമങ്ങള്‍ തുറന്നുകാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ്സിനെയും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. രാഷ്ട്രീയ തിരച്ചടികള്‍ക്കു മുന്നില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട യുഡിഎഫിനെയാണ് ഇപ്പോള്‍ കാണുന്നത്. യുഡിഎഫ് സംവിധാനം ദുര്‍ബലമായക്കഴിഞ്ഞു. കേരളാ കോണ്‍ഗ്രസ് എം വിട്ടുപോയത് യുഡിഎഫിനെ ദുര്‍ബലപ്പെടുത്തി. ചെന്നിത്തലയും മുള്ളപ്പള്ളിയും പറയുന്നത് മൂല്യമില്ലാത്ത കാര്യങ്ങളാണ്.

ലീഗിനെതിരേയും വിജയരാഘവന്‍ ആഞ്ഞടിച്ചു. അധികാരം അഴിമതിയും വര്‍ഗീയതയും വളര്‍ത്താനാണ് ലീഗ് ഉപയോഗിക്കുന്നത്. അവര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ ശിഷ്യത്വം സ്വീകരിച്ച് മതമൗലിക വാദത്തിലേക്ക് അടുത്തുകഴിഞ്ഞു. കോണ്‍ഗ്രസ് പിന്തുണയോടെയുള്ള ലീഗിന്റെ പ്രവര്‍ത്തനം തീവ്രഹിന്ദുത്വത്തെ വളര്‍ത്തുന്നതിന് കാരണമാവുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലീഗിന്റെ രണ്ട് എംഎല്‍എമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടുകഴിഞ്ഞു. അഴിമതിയെ ന്യായീകരിക്കാനാണ് ഇപ്പോഴും അവരുടെ ശ്രമം-അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രാഷ്ട്രീയസഖ്യം ഉണ്ടായിരുന്നില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. ത്രിതല തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it