Latest News

സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്: കോഴിക്കോട് പ്രസ് ക്ലബ്ബില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് പി വി കുട്ടന്‍ ഉദ്ഘാടനം ചെയ്തു.

സിദ്ദിഖ്  കാപ്പന്റെ അറസ്റ്റ്: കോഴിക്കോട് പ്രസ് ക്ലബ്ബില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
X

കോഴിക്കോട്: യുപി പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് തടങ്കലില്‍ വച്ച മലയാളി മാധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്നാ വശ്യപ്പെട്ട് കോഴിക്കോട് പ്രസ് ക്ലബ്ബില്‍ പ്രതിഷേധ സദസ്സ് നടത്തി. പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് പി വി കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ഫിറോസ് ഖാന്‍, സെക്രട്ടറി പി എസ് രാകേഷ്, മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, മുന്‍ ജില്ലാ സെക്രട്ടറി പി വിപുല്‍നാഥ് സംസാരിച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടികള്‍ നടന്നു.


Next Story

RELATED STORIES

Share it