Latest News

ബിജെപിക്കുവേണ്ടി കോണ്‍ഗ്രസ്സിനെ ബുദ്ധിമുട്ടിക്കുന്ന പോലിസുകാരെ പാഠംപഠിപ്പിക്കുമെന്ന് സിദ്ധരാമയ്യ

ബിജെപിക്കുവേണ്ടി കോണ്‍ഗ്രസ്സിനെ ബുദ്ധിമുട്ടിക്കുന്ന പോലിസുകാരെ പാഠംപഠിപ്പിക്കുമെന്ന് സിദ്ധരാമയ്യ
X

ഛാമരാജനഗര്‍: ബിജെപിയുമായി കൈകോര്‍ത്ത് കോണ്‍ഗ്രസ്സിനെ ബുദ്ധിമുട്ടിക്കുന്ന പോലിസുകാരെ ഭാവിയില്‍ പാഠം പഠിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി ഗുണ്ട്‌ലുപേട്ടില്‍ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. ആറ് മാസത്തിനു ശേഷം കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബിജെപിയെ ഇല്ലാതാക്കുമെന്നും പോലിസ് ഉദ്യോഗസ്ഥര്‍ ഓര്‍ത്തിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്യാന്‍ സ്ഥാപിച്ച കോണ്‍ഗ്രസ് നേതാക്കളുടെ ഫ്‌ലെക്‌സുകള്‍ വലിച്ചുകീറിയ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും ബുദ്ധിമുട്ടിക്കാന്‍ മറ്റുള്ളവരുമായി കൂട്ടുകൂടരുതെന്ന് അദ്ദേഹം സംസ്ഥാന പോലിസ് വകുപ്പിന് മുന്നറിയിപ്പ് നല്‍കി. ഭരണകക്ഷിയായ ബിജെപിയുമായി കൈകോര്‍ക്കുന്ന പോലിസ് ഉദ്യോഗസ്ഥരെ കര്‍ശനമായി നേരിടുമെന്നും പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഭാരത് ജോഡോ യാത്രയെ അഭിനന്ദിച്ച സിദ്ധരാമയ്യ, സ്വാതന്ത്ര്യാനന്തരം ഒരു നേതാവും ഇതുപോലൊരു പദയാത്രക്ക് തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ വിദ്വേഷത്തിനും വര്‍ഗീയ പ്രത്യയശാസ്ത്രത്തിനുമെതിരായ രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തെ പിന്തുണയ്ക്കാനും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനും സംസ്ഥാനത്തെ ജനങ്ങളോട് കോണ്‍ഗ്രസ് നേതാവ് അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it