Latest News

പേടകത്തിനു പുറത്തേക്കിറങ്ങി ശുഭാംശു ശുക്ലയും സംഘവും

പേടകത്തിനു പുറത്തേക്കിറങ്ങി ശുഭാംശു ശുക്ലയും സംഘവും
X

ന്യൂഡല്‍ഹി: പേടകത്തിനു പുറത്തേക്കിറങ്ങി ശുഭാംശു ശുക്ലയും സംഘവും. ആക്‌സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്കുള്ള മടക്കം. പേടകത്തില്‍ നിന്നു രണ്ടാമനായാണ് ഇറക്കം. കൈവീശി പുഞ്ചിരിച്ചായിരുന്നു അദ്ദേഹം എത്തിയത്. റിക്കവറി ഷിപ്പിലാണ് സംഘം ഇറങ്ങിയത്.

ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയാണ് ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ ശുഭാംശു, രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ്. 18 ദിവസത്തെ ബഹിരാകാശവാസത്തിനു ശേഷമാണ് ശുഭാംശു ഭൂമിയിലെത്തുന്നത്.

Next Story

RELATED STORIES

Share it