Latest News

പാഴ്‌സല്‍ നല്‍കാത്തതിന് പായസക്കട തകര്‍ത്തു

പാഴ്‌സല്‍ നല്‍കാത്തതിന് പായസക്കട തകര്‍ത്തു
X

തിരുവനന്തപുരം: പാഴ്‌സല്‍ നല്‍കാത്തതിനെ തുടര്‍ന്ന് പായസക്കട ഇടിച്ചു തകര്‍ത്തു. പോത്തന്‍കോട് റോഡരികില്‍ പായസം വില്‍ക്കുന്ന റസീനയുടെ കടയാണ് തകര്‍ത്തത്.കാറില്‍ എത്തിയ രണ്ട് പേരാണ് വാഹനം ഉപയോഗിച്ച് കട ഇടിച്ചത്. തലനാരിഴയ്ക്കാണ് ജീവനക്കാരന്‍ രക്ഷപ്പെട്ടത്. കെഎല്‍ 01 ബിഇസെഡ് 2003 എന്ന നമ്പറിലുള്ള വെള്ള സ്‌കോര്‍പിയോ വാഹനത്തിലാണ് ഇരുവരും എത്തിയത്. ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് കടയുടമ പറഞ്ഞു. സംഭവത്തില്‍ പോത്തന്‍കോട് പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it